തിരുവനന്തപുരം: വായനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം, വൈ.എം.സി.എ ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ വെച്ച് കവിതാ സാഹിത്യ കലാ സാംസ്കാരിക വേദിയുടെയും ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും, അവാർഡ് സമർപ്പണവും, വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാകാരന്മാരെ ആദരിക്കുകയും ചെയ്തു.
സീനിയർ സിവിൽ ജഡ്ജ് എസ്.ഷംനാദ് ഉത്ഘാടന കർമ്മം നിർവഹിച്ചു. ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ബഹുമതി ജേതാവ് അഡ്വക്കേറ്റ് ഡോക്ടർ ജിതേഷ് ജി അവാർഡ് സമർപ്പണം നിർവഹിച്ചു. ബദരി പുനലൂർ എഴുതിയ നോവൽ "ഗസ പറഞ്ഞ ഖിസ്സ" സിവിൽ ജഡ്ജ് എസ്.ഷംനാദ് പ്രകാശനം ചെയ്തു. പ്രശാന്തൻ കാണി ഐ.പി.എസ് ചീഫ് വിജിലൻസ് ഓഫീസർ ഏറ്റു വാങ്ങി.
ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ സുരേഷ് എസ്.പിയെ ആദരിച്ചു. നൗഷാദ് തോട്ടുംകരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെമ്പർ ഓഫ് ലോക കേരള സഭ അഡ്വക്കേറ്റ് എം.എ സിറാജുദ്ദീൻ, സാഹിത്യകാരി ശാന്ത തുളസീധരൻ, ഡോക്ടർ ജെറി മാത്യു, പ്രൊഫസർ വി.ഹാഷിംകുട്ടി, അബ്ദുൽസലാം എന്നിവർ സംസാരിച്ചു.
നൗഷാദ് തോട്ടുംകരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സീനിയർ സിവിൽ ജഡ്ജ് എസ്.ഷംനാദ് ഉത്ഘാടന കർമ്മം നിർവഹിച്ചു





0 Comments