പാലോട്: സ്കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാപരിപാടിയായ 'അൽ ഇത്ഖാൻ' പ്രോഗ്രാം സമാപിച്ചു. കൊല്ലായിൽ നടന്ന പരിപാടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. പ്രീ സ്കൂൾ മുതൽ ഗ്രേഡ് അഞ്ച് വരെ രണ്ട് വേദികളിലായി വിവിധ മത്സരങ്ങൾ നടന്നു.
മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഡിസംബർ 29 ന് മലപ്പുറത്ത് വച്ച് നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കാം.
യോഗത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ അംഗം സിറാജുദ്ദീ പാങ്ങോട്, കൊല്ലായിൽ സലഫി ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കലയപുരം അൻസാരി, വിസ്ഡം യൂത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി അൻസാറുദ്ദിൻ സ്വലാഹി, സ്കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെൻ്റർ അഡ്മിൻ സൈഫുദ്ദീൻ അബ്ദുൾ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.
മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഡിസംബർ 29 ന് മലപ്പുറത്ത് വച്ച് നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കാം





0 Comments