/uploads/news/news_ഹഡില്‍_ഗ്ലോബലില്‍_വിസ്മയമായി_കേരള_സ്റ്റാ..._1794720994_3914.jpg
Events

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍


തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം)  കോവളത്ത് സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലില്‍ ഫാബ് ലാബ് കേരള ഒരുക്കിയ മൂന്ന് കലാപ്രതിഷ്ഠകള്‍ സന്ദര്‍ശകരുടെ മനംകവര്‍ന്നു. കലയെയും സര്‍ഗ്ഗാത്മകതയെയും സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത ഈ കലാരൂപങ്ങള്‍ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

മികച്ച ആശയങ്ങളെ ഫാബ് ലാബിലെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ സാധിക്കുമെന്ന സന്ദേശമാണ് ഈ പ്രദര്‍ശനം മുന്നോട്ട് വയ്ക്കുന്നത്.

ഫാബ് ലാബിന്‍റെ ക്രിയേറ്റീവ് റെസിഡന്‍സി ഫെല്ലോഷിപ്പ് പ്രോഗ്രാമിന്‍റെ ഭാഗമായി വികസിപ്പിച്ചെടുത്ത നൂതന ആശയമാണ് കാഹളം മുഴക്കുന്ന കുഴലും തബലയും ഇലത്താളവും. ഫാബ് ലാബിലെ ത്രീഡി പ്രിന്‍റിംഗ് കൊണ്ട് ഡിസൈന്‍ ചെയ്ത് തുണികൊണ്ട് പൊതിഞ്ഞതാണ് ഈ രൂപങ്ങള്‍. തുണിത്തരങ്ങളില്‍ ഇലക്ട്രോണിക് കണ്ടക്റ്റിവിറ്റി കൊണ്ടുവന്നുകൊണ്ട് നിര്‍മ്മിച്ച ഈ സംവിധാനത്തില്‍, നൂലുകളില്‍ സ്പര്‍ശിക്കുമ്പോള്‍ മര്‍ദ്ദത്തിനനുസരിച്ച് വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും പുറപ്പെടുവിക്കുന്നു. തബലയിലെ വൃത്താകൃതിയിലുള്ള സ്ഥലത്ത് സ്പര്‍ശിക്കുമ്പോള്‍ നാദവും ഇലത്താളത്തില്‍ തട്ടുമ്പോള്‍ താളവും കേള്‍ക്കാം. ത്രീഡി പ്രിന്‍റിംഗ് സാങ്കേതികവിദ്യയും ഇലക്ട്രോണിക്സും ഡിസൈനും സംയോജിപ്പിച്ച് ഫാബ് ലാബിലെ മുഴുവന്‍ ടീമിന്‍റെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയതെന്ന് കെഎസ്‌യുഎമ്മിലെ മാനുഫാക്ചറിങ് എന്‍ജിനീയറായ അഫ്ലാഹ് എം പറഞ്ഞു.

'സ്പിരിറ്റ്' എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ ഇന്‍സ്റ്റലേഷന്‍ സി.എന്‍.സി മെക്കാനിസവും ജലവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൗതുകകരമായ നിര്‍മ്മിതിയാണ്. നീരാവി നിറഞ്ഞ ഗ്ലാസ് പ്രതലത്തില്‍ ഓരോ സമയത്തിനനുസരിച്ച് ജലം കൊണ്ട് പുതിയ ക്ലോക്കുകള്‍ വരയ്ക്കുകയും അതോടൊപ്പം സന്ദേശങ്ങള്‍ എഴുതുകയും ചെയ്യുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതലത്തിലെ ജലാംശം ബാഷ്പീകരിക്കപ്പെടുന്നതിനനുസരിച്ച് തെളിഞ്ഞുവരുന്ന ഈ ദൃശ്യങ്ങള്‍ സമയത്തിനനുസരിച്ച് മാഞ്ഞുപോകുകയും പുതിയവ തെളിയുകയും ചെയ്യുന്നു.

'ഡയലക്സ്' എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ കലാപ്രതിഷ്ഠ 'പ്ലേ' എന്ന ആശയത്തെ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഇന്‍ററാക്ടീവ് കലാപ്രതിഷ്ഠയാണ്. വൈറ്റ് ബോര്‍ഡിന് സമാനമായി പ്രവര്‍ത്തിക്കുന്ന ഇതിലെ വട്ടത്തിലുള്ള ഓരോ നോബുകളും തിരിക്കുന്നതിനനുസരിച്ച് വ്യത്യസ്ത നിറങ്ങള്‍ തെളിയുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നിയന്ത്രിക്കാന്‍ സാധിക്കുന്ന ഈ സംവിധാനത്തിലൂടെ സന്ദര്‍ശകര്‍ക്ക് ഇഷ്ടമുള്ള രൂപങ്ങള്‍ വരയ്ക്കാനും സന്ദേശങ്ങള്‍ കൈമാറാനും ഗെയിമുകള്‍ കളിക്കാനും സാധിക്കും.

ശനിയാഴ്ച സമാപിച്ച ഹഡില്‍ ഗ്ലോബലിലെ പ്രതിനിധികളുടെയും സന്ദര്‍ശകരുടെയും ഇഷ്ട വിനോദമാണ് ഈ കലാപ്രതിഷ്ഠകളില്‍ അനുഭവവേദ്യമാക്കുന്നത്. ഫാബ് ലാബിലെ സാങ്കേതികവിദ്യയിലൂന്നിയ സര്‍ഗ്ഗാത്മക ചിന്തകളുടെ നേര്‍ക്കാഴ്ചയായി ഈ പ്രദര്‍ശനം മാറിക്കഴിഞ്ഞു.

ഫാബ് ലാബിന്‍റെ ക്രിയേറ്റീവ് റെസിഡന്‍സി ഫെല്ലോഷിപ്പ് പ്രോഗ്രാമിന്‍റെ ഭാഗമായി വികസിപ്പിച്ചെടുത്ത നൂതന ആശയമാണ് കാഹളം മുഴക്കുന്ന കുഴലും തബലയും ഇലത്താളവും. ത്രീഡി പ്രിന്‍റിംഗ് കൊണ്ട് ഡിസൈന്‍ ചെയ്ത് തുണികൊണ്ട് പൊതിഞ്ഞ രൂപങ്ങള്‍, തുണിത്തരങ്ങളില്‍ ഇലക്ട്രോണിക് കണ്ടക്റ്റിവിറ്റി കൊണ്ടുവന്നുകൊണ്ട് നിര്‍മ്മിച്ച സംവിധാനം, നൂലുകളില്‍ സ്പര്‍ശിക്കുമ്പോള്‍ മര്‍ദ്ദത്തിനനുസരിച്ച് വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും പുറപ്പെടുവിക്കുന്നു

0 Comments

Leave a comment