തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പോലീസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. ക്ലിഫ് ഹൗസിലെ ഗേറ്റിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്കിൽനിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. ഇന്ന് രാവിലെ, മുഖ്യമന്ത്രി നിയസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഒൻപതരയോടെയാണ് സംഭവം.
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ആർക്കും പരിക്കേറ്റിട്ടില്ല. ക്ലിഫ് ഹൗസ് അതീവസുരക്ഷാ മേഖലയായതിനാൽ വിഷയം ഗൗരവതരമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉത്തരവാദിയായ പൊലീസുകാരനെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം





0 Comments