തിരുവനന്തപുരം: ഡോ. ഷഹ്‌നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്‌ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ.
സ്ത്രീധനത്തിന് സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്നും പണമാണ് വലുതെന്ന് പറഞ്ഞെന്നും ഷഹ്‌നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. പണം കൂടുതല്‍ ചോദിച്ചത് റുവൈസിന്‍റെ പിതാവാണ്. ധിക്കരിക്കാന്‍ കഴിയില്ലെന്ന് റുവൈസ് പറഞ്ഞു. ഷഹ്‌നയ്ക്ക് റുവൈസിനെ വലിയ ഇഷ്ടമായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. സ്ത്രീധനം ചോദിച്ചുവാങ്ങുന്ന കുടുംബത്തിലേക്ക് സഹോദരിയെ വിവാഹം ചെയ്തയക്കാൻ താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ അനിയത്തിയുടെ ഇഷ്ടം പരിഗണിച്ചാണ് വിവാഹത്തിന് സമ്മതിച്ചതെന്നും ജാസിം നാസ് പറഞ്ഞു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്‌നയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആണ് റുവൈസ്. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് പൊലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധുവീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തത്.
കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്
സ്ത്രീധനത്തിന് സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്നും പണമാണ് വലുതെന്ന് പറഞ്ഞെന്നും ഷഹ്‌നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. പണം കൂടുതല്‍ ചോദിച്ചത് റുവൈസിന്‍റെ പിതാവാണ്. ധിക്കരിക്കാന്‍ കഴിയില്ലെന്ന് റുവൈസ് പറഞ്ഞു. ഷഹ്‌നയ്ക്ക് റുവൈസിനെ വലിയ ഇഷ്ടമായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.





0 Comments