മുണ്ടക്കൈ: ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കിയ പട്ടികയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപക ക്രമക്കേടു ഉണ്ടായിട്ടുണ്ടന്നപരാതി പരിശോധനക്ക് വിജിലൻസ് ഡയരക്ടർ ഉത്തരവിട്ടു. ദുരിതബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ നൽകിയ പരാതി സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർ ആണ് ഉത്തരവിട്ടത് .വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽജലീലിനാണ് അന്വേഷണച്ചുമതല . പലപോയായി പ്രസിദ്ധീകരിച്ച ഗുണഭോക്തർപട്ടികയിൽ 451 പേരാണ് ഇടം നേടിയത് . ഇതിൽ അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ പട്ടികയിൽ നിരവധി അനർഹർ കടന്നുകൂടിയെന്നും ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരിമറി നടത്തിയത് എന്നുമാണ് ആരോപണം .സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത താമസിച്ച കുടുംബങ്ങൾ ഉൾപ്പെടെ ദുരന്തബാധിതരായ 173 പേർ ഇപ്പോഴും പുറത്തു നിൽക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പ് പ്രദേശത്ത് നിന്ന് താമസം മാറി പോയവരടക്കം പട്ടികയിൽ ഉള്ളതായി കമ്മിറ്റി ആരോപിക്കുന്നു .
ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കിയ പട്ടികയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപക ക്രമക്കേടു ഉണ്ടായിട്ടുണ്ടന്നപരാതി പരിശോധനക്ക് വിജിലൻസ് ഡയരക്ടർ ഉത്തരവിട്ടു





0 Comments