തിരുവനന്തപുരം: തന്നെ മതപരിവര്‍ത്തനത്തിലൂടെ ക്രിസ്ത്യാനിയാക്കാന്‍ ഒരാള്‍ മുമ്പ് ശ്രമിച്ചിരുന്നുവെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി. തന്നെ പഠിപ്പിച്ച പ്രൊഫസർ മതപരിവര്‍ത്തനത്തിന് വ്യക്തിപരമായി തന്നെ സമീപിക്കുകയായിരുന്നു. 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘ എക്‌സ്പ്രസ് ഡയലോഗില്‍ രാജകുടുംബത്തെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
‘നാട്ടുകാരിയായ പ്രൊഫസറുമായി തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവര്‍ എനിക്ക് ബൈബിള്‍ അയച്ചു തരികയും സംസാരിക്കുകയും ചെയ്തു. ഒടുവില്‍ പറ്റില്ലായെന്ന് എനിക്ക് തീര്‍ത്തുപറയേണ്ടി വന്നു. 'ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍' എന്ന പേരില്‍ ഞാന്‍ ഒരു പുസ്തകം എഴുതിയ സമയമായിരുന്നു അത്. എന്റെ മൂന്നാമത്തെ പുസ്തകമാണത്.
ആ പുസ്തകം വായിച്ച ശേഷമായിരുന്നു അവരുടെ നീക്കം.എനിക്ക് വലിയ ആദരവ് തോന്നിയ ആളായിരുന്നു. എന്നോട് വലിയ സ്നേഹമായിരുന്നു അവർക്ക്. എന്നാല്‍ ഈ വിഷയത്തില്‍ ഒടുവില്‍ ശക്തമായി പ്രതികരിക്കേണ്ടി വന്നു’ ഈ സംഭവമല്ലാതെ മറ്റാരും ഇതിന് ശ്രമിച്ചിട്ടില്ല, ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
അതേ സമയം രാജകുടുംബത്തെ മുഴുവനും മതം മാറ്റാന്‍ മിഷണറിമാര്‍ ശ്രമിച്ചിരുന്നു എന്നതരത്തിലുള്ള പരാമര്‍ശങ്ങള്‍ തെറ്റാണെന്നും അവര്‍ പറഞ്ഞു. മതപരിവര്‍ത്തനം അവരുടെ ഉദ്ദേശമായിരുന്നു. എന്നാലും വിദ്യാഭ്യാസ സാമൂഹ്യമേഖലയില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനം കൊണ്ട് തിരുവിതാംകൂറിന് പുരോഗതിയുണ്ടായിരുന്നു. അത് കൊണ്ടാണ് മിഷണറിമാരെ പിന്തുണച്ചതെന്നും അവര്‍ വ്യക്തമാക്കി.
‘നാട്ടുകാരിയായ പ്രൊഫസറുമായി തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവര്‍ എനിക്ക് ബൈബിള്‍ അയച്ചു തരികയും സംസാരിക്കുകയും ചെയ്തു. ഒടുവില്‍ പറ്റില്ലായെന്ന് എനിക്ക് തീര്‍ത്തുപറയേണ്ടി വന്നു. 'ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍' എന്ന പേരില്‍ ഞാന്‍ ഒരു പുസ്തകം എഴുതിയ സമയമായിരുന്നു അത്.





0 Comments