കൊച്ചി: തെലങ്കാന എം.എൽ.എമാരെ വിലയ്‌ക്കെടുത്ത് ബി.ജെ.പിയിലേക്ക് കൂറുമാറ്റാൻ ശ്രമിച്ച സംഭവത്തിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഹൈദരാബാദ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഓപ്പറേഷൻ താമര കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നോട്ടീസ്. ഡോ. ജഗ്ഗു സ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. എൻ.ഡി.എയുടെ കേരളത്തിലെ കൺവീനറായ തുഷാർ വെള്ളാപ്പള്ളിയോടും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനോടും കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജഗ്ഗു സ്വാമിയോടും ചോദ്യംചെയ്യലിന് ഹാജരാകാൻ തെലങ്കാന പൊലീസ് നോട്ടീസ് നൽകിയിരുന്നു.
ഹൈദരാബാദിലെ പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെത്താനായിരുന്നു നിർദേശം. എന്നാൽ, ഇവർ നിർദേശം പാലിച്ചില്ല. ഇതേതുടർന്നാണ് ലുക്കൗട്ട് നോട്ടീസ് നടപടി. തെലങ്കാന ഭരിക്കുന്ന ടി.ആർ.എസിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കി ഭരണം പിടിക്കാനുള്ള ശ്രമമാണ്
തന്ത്രപരമായ നീക്കത്തിലൂടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തകർത്തത്. ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തെളിവുകൾ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു (കെ.സി.ആർ) പുറത്തുവിട്ടിരുന്നു.
ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാൻ തുഷാർ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കെ.സി.ആർ ആരോപിച്ചത്. നാല് എം.എൽ.എമാരെ വിലക്കെടുക്കാൻ
ചുക്കാൻ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം. എം.എൽ.എമാരെ
സ്വാധീനിക്കാൻ പണവുമായി എത്തിയ മൂന്ന്
ഏജന്റുമാരെ കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാൻ തുഷാർ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കെ.സി.ആർ ആരോപിച്ചത്. നാല് എം.എൽ.എമാരെ വിലക്കെടുക്കാൻ ചുക്കാൻ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം.





0 Comments