ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പശുസംരക്ഷണ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച്. രാഹുല്‍ യാദവ് എന്ന യുവാവിനെതിരായ കേസ് റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ച് നിരീക്ഷണം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ തെഹ്‌സീന്‍ പൂനെവാല കേസില്‍ സുപ്രിംകോടതി നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഡിജിപി റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. രാഹുല്‍ യാദവിന്റെ വാഹനത്തില്‍ പശുക്കളെ കടത്തിയെന്നാരോപിച്ചാണ് പോലിസ് കേസെടുത്തത്.
രാഹുല്‍ യാദവ് എന്ന യുവാവിനെതിരായ കേസ് റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ച് നിരീക്ഷണം





0 Comments