തിരുവനന്തപുരം:മികച്ച സർവ്വീസ് റിക്കാർഡുള്ള മൂന്ന് ഐ പി എസുകാർ കൂടി കേരളം വിടുന്നു.ആംഡ് ബറ്റാലിയൻ ഡിഐജി രാഹുൽ ആർ.നായർ, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കറുപ്പസാമി, എസ്പി ഇന്റലിജൻസ് (ടെക്‌നിക്കൽ ) ആർ.ഇളങ്കോ എന്നിവരാണ് കേന്ദ്രസർവീസിലേക്ക് പോകുന്നത്.
കറുപ്പസ്വാമി ഇന്റലിജിൻസ് ബ്യുറോയിലേക്കും, ഇളങ്കോ സി ബി ഐ യിലേക്കും പോകുമ്പോൾ രാഹുൽ ആർ നായർ സി ഐ എസ് ഫിലേക്കാണ് പോകുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷയുടെ ഉത്തരവാദിത്തം മുഴുവൻ സി ഐ എസ് എഫിനാണ്. ഐ ബിയിലേക്കും സി ബി ഐ യിലേക്കും ഡെപ്യുട്ടേഷനായി എടുക്കുന്നവരും ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരെയായിരിക്കും.
ഇവരെ ഡെപ്യുട്ടേഷനിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് അറിയുന്നത്. സസ്‌പെൻഷനിൽ കഴിയുന്ന ഐ ജി വിജയനെ തിരിച്ചെടുത്ത് പൊലീസ് വകുപ്പിൽ തന്നെ നിയമിക്കാനും സർക്കാർ തിരുമാനിച്ചിട്ടുണ്ട്്. വിജയനും മികച്ച ട്രാക്ക് റി്ക്കാർഡുള്ള ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.
കറുപ്പസ്വാമി ഇന്റലിജിന്‍സ് ബ്യുറോയിലേക്കും, ഇളങ്കോ സി ബി ഐ യിലേക്കും പോകുമ്പോള്‍ രാഹുല്‍ ആര്‍ നായര്‍ സി ഐ എസ് ഫിലേക്കാണ് പോകുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷയുടെ ഉത്തരവാദിത്തം മുഴുവന്‍ സി ഐ എസ് എഫിനാണ്. ഐ ബിയിലേക്കും സി ബി ഐ യിലേക്കും ഡെപ്യുട്ടേഷനായി എടുക്കുന്നവരും ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരെയായിരിക്കും.





0 Comments