തിരുവനന്തപുരം : ആനയറ വേൾഡ് മാർക്കറ്റിലെ ന്യൂഇയർ മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. വൈവിദ്ധ്യമായ ഫലവൃക്ഷതൈകളും ചെടികളും ഉൾപ്പടെ അണിനിരന്നിരിക്കുന്ന മേളയിൽ, ബഡ്,ഡ്രാഫ്റ്റ് തൈകൾക്കാണ്
ആവശ്യക്കാരേറേയും.

മിറാക്കിൾ ഫ്രഡ്,ദുരിയാൻ,ഡ്രാഗൺ ഫ്രൂട്ട്,ചൈനീസ് ഓറഞ്ച്,പുലാസൻ,വിവിധയിനം റംബൂട്ടാൻ മാംഗോസ്റ്റീൻ,അവക്കോഡ,ലിച്ചി
എന്നിവയും തെങ്ങിനങ്ങളായ മലേഷ്യൻ കുള്ളൻ,ഗംഗാബോണ്ടം, നാടൻ ഇനമായ കുറ്റിയാടി തെങ്ങ്,മാവിനങ്ങളായ കോട്ടുകോണം,അൽഫോൺസാ ബംഗനപ്പള്ളി,നീലം പ്ലാവിനങ്ങളായ ആയുർ ജാക്ക്,ചെമ്പരത്തി വരിക്ക,തായ്ലന്റ് ഓൾ സീസൺ പൂച്ചെടികളായ ബോഗൻവില്ല, ഡാലിയ,ലില്ലി,ജമന്തി, റോസിനങ്ങളായ ട്യൂബ് റോസ്,ലില്ലിയം,ജർബറ,ബർബിനിയ എന്നിവ കൂടാതെ വിവിധയിനം പൂച്ചെടി, പച്ചക്കറി വിത്തിനങ്ങളും ജൈവ വളങ്ങളും മേയിലുണ്ട്.
100ൽ അധികം സ്റ്റാളുകളിലായി കാർഷിക,കാർഷികേതര ഉത്പന്നങ്ങളുടെ പ്രദർശനവും ഫുഡ് കോർട്ടുകളും പെറ്റ് ഷോ ഓട്ടോമൊബൈൽ ഷോ,കുതിര സവാരി,ബോട്ട് യാത്ര,ഫാം ടൂറിസം, മത്സ്യകുളം,കന്നുകാലി പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.നിത്യോപയോഗസാധനങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങാനും സൗകര്യമുണ്ട്. എല്ലാ ദിവസവും വൈകിട്ട് സാംസ്കാരിക പരിപാടികളും നടക്കും.മേളയിലെത്തുന്നവർക്ക് ലക്കി ഡ്രോ വഴി ദിവസേന രണ്ട് സ്വർണനാണയങ്ങൾ സമ്മാനമായി നൽകും. മേള നാളെ (15/01/23) സമാപിക്കും.
ആനയറ വേൾഡ് മാർക്കറ്റിലെ ന്യൂഇയർ മേള നാളെ സമാപിക്കും





0 Comments