കഴക്കൂട്ടം: കണിയാപുരം ആലുംമൂട് ഗവ.എൽ.പി.സ്കൂളിൽ 2019-20 അധ്യയന വർഷത്തെ ഗാന്ധി ദർശൻ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി സി.രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ക്ലബ് അംഗങ്ങൾക്ക് അംഗത്വ കാർഡ് നൽകി. ഗാന്ധി ഫൗണ്ടേഷൻ അംഗം എം.ഉമർ ഗാന്ധി ദർശൻ ക്ലബ്ബ് കർമ്മ പദ്ധതി രേഖ പ്രകാശനം ചെയ്തു. ഗാന്ധി സൂക്തങ്ങളുടെ അവതരണം, കവിതാലാപനം, ഗാന്ധി ക്വിസ്, മഹാത്മ ജീവചരിത്ര അവതരണം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. അതോടൊപ്പം സ്കൂൾ ഹരിത സേനയുടെ കീഴിൽ നടപ്പാക്കുന്ന സഹപാഠിക്കൊരു കൈതാങ്ങ് - സഹായ നിധിയുടെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ വെട്ടുറോഡ് സലാം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ജെ.നബീസത്തു ബീവി സ്വാഗതവും ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർ രമ്യ ടീച്ചർ നന്ദിയും പറഞ്ഞു.
ആലുംമൂട് ഗവ. എൽ.പി.സ്കൂളിൽ 2019-20 അധ്യയന വർഷത്തെ ഗാന്ധി ദർശൻ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കമായി





0 Comments