നീണ്ട ഒരുമാസക്കാലത്തെ റംസാൻ വ്രതത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ). ദൈവമാഹാത്മ്യം വിളിച്ചോതിയുള്ള തക്ബീർ ധ്വനികളാൽ ധന്യമാകുന്ന പകലുകൾ.കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷവും ആഘോഷങ്ങളൊന്നും തന്നെയില്ലാത്ത,പുതുവസ്ത്രത്തിന്റെ മണമില്ലാത്ത പെരുന്നാളുകൾ ആയിരുന്നുവെങ്കിൽ ഇക്കൊല്ലം അനുകൂല സാഹചര്യമാണ്.
ഒരു മാസം നീണ്ട വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധി പൂർത്തീകരണമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ശാരീരികമായും ആത്മീയവുമായുമുള്ള ശുദ്ധീകരണമാണ് വ്രതം കൊണ്ട് വിശ്വാസികൾ ലക്ഷ്യമിടുന്നത്. ആഹാര നിയന്ത്രണമാണ് നോമ്പിന്റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം. നോമ്പ് തുടങ്ങി ഒരു മാസം ഉദയം മുതൽ അസ്തമയം വരെ അന്നപാനീയങ്ങളും മറ്റു ആസക്തികളും പരിത്യജിച്ച്, ആത്മീയതയുടെ നിർവൃതിയിൽ വിശ്വാസികൾ ആരാധനാ കർമങ്ങളിലും പ്രാർഥനകളിലും മുഴുകും. ഖുർആൻ അവതരിപ്പിക്കപ്പെട്ടത് റംസാൻ മാസത്തിൽ ആണെന്നതിനാൽ, ഖുർആൻ പഠനത്തിനും പാരായണത്തിനും കൂടുതൽ സമയം നീക്കി വയ്ക്കും.ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ദൈവീകശക്തിയെ കണ്ടെത്താനാണ് ഖുർആൻ നിരന്തരം ഉദ്ബോധിപ്പിക്കുന്നത്. അതിരില്ലാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്.എല്ലാവർക്കും സ്നേഹത്തോടെ, ചെറിയ പെരുന്നാൾ ആശംസകൾ.
അതിരില്ലാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്.





0 Comments