/uploads/news/372-IMG_20190328_163919.jpg
Festivals

കഥകളി വേദിയിൽ വ്യത്യസ്തയായി എ.ജെ കോളേജിന്റെ സുൽത്താന നജീബ്


കാര്യവട്ടം: ശ്രീദേവി നഗറിനെ നവരസങ്ങളുടെ മാധുര്യത്തിലാഴ്ത്തിയ കഥകളി മത്സരത്തിൽ വ്യത്യസ്തയായി സുൽത്താന നജീബ് എന്ന മുസ്ലിം പെൺകുട്ടി. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന കേരള സർവ്വകലാശാല കലോത്സവത്തിൽ ശക്തമായ മത്സരം നടന്ന പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ രണ്ടാം സ്ഥാനവുമായാണ് സുൽത്താന സ്റ്റേജ് വിട്ടത്. ക്ഷേത്രത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനുള്ളതല്ല കലയെന്നും കലക്ക് മതത്തിന്റേയും ജാതിയുടേയും വർണ്ണത്തിന്റേയും അതിർവരമ്പുകൾ ഇല്ലെന്നും തെളിയിക്കുന്നതായിരുന്നു സുൽത്താനയുടെ പ്രകടനം. കഥകളിക്ക് പുറമേ മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, കുച്ചിപ്പുടി തുടങ്ങിയ ഇനങ്ങളിലും സുൽത്താന മത്സരിക്കുന്നുണ്ട്. അസഹിഷ്ണുതയുടെയും വർഗീയതയുടെയും ഈ കാലഘട്ടത്തിൽ സർഗാത്മകത കൊണ്ടാണ് അവയെ നേരിടേണ്ടത് എന്ന വലിയ ആശയം കൂടി നൽകുന്നതായിരുന്നു ഈ പ്രകടനം. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം സമൂഹവും വീട്ടുകാരും കൂട്ടുകാരും നല്കുന്ന പ്രോത്സാഹനം വളരെ വലുതാണെന്നും തനിക്ക് എല്ലാവിധ പിന്തുണയും നൽകിയ എ.ജെ കോളേജ് യൂണിയനെയും സുൽത്താന ഹൃദയത്തോട് ചേർക്കുന്നു.

കഥകളി വേദിയിൽ വ്യത്യസ്തയായി എ.ജെ കോളേജിന്റെ സുൽത്താന നജീബ്

0 Comments

Leave a comment