/uploads/news/371-IMG_20190328_135625.jpg
Festivals

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ കേരള സർവ്വകലാശാല കലോത്സവം പുരോഗമിക്കുന്നു


കഴക്കൂട്ടം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന കേരള സർവ്വകലാശാല കലോത്സവം പുരോഗമിക്കുന്നു. രണ്ടാം ദിവസമായ ഇന്ന് ഒൻപതു വേദികളിലായി 25 ഇനങ്ങളിലുള്ള മൽസരങ്ങളാണ് നടക്കുന്നത്. രാത്രി ഏറെ വൈകിയും മൽസരങ്ങൾ നടക്കുകയാണ്. തിരുവാതിര ഒന്നാം സ്ഥാനം ആൾ സെയിൻസ് കോളേജും, രണ്ടാം സ്ഥാനം വഴുതക്കാട് വുമൺസ് കോളേജും കരസ്ഥമാക്കി. കഥകളി ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം വിഷ്ണു റാം (എസ്.എൻ കോളേജ് ചെമ്പഴന്തി) രണ്ടാം സ്ഥാനം മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ അഭിനന്ദും കരസ്ഥമാക്കി. കഥകളി പെൺകുട്ടികളുടെ വിഭാഗത്തിൽ വിമൺസ് കോളേജിലെ സൗപർണിക പ്രദീപും, തോന്നയ്ക്കൽ എ.ജെ കോളേജിലെ സുൽത്താന നജീബും കരസ്ഥമാക്കി. ഗസൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ദേവാനന്ദും രണ്ടാം സ്ഥാനം വിളപ്പിൽ സരസ്വതി കോളേജിലെ സാരംഗ് സുനിലും ഗസൽ പെൺ കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അനഘ ഒന്നാം സ്ഥാനം വഴുതക്കാട് വിമൻസ് കോളേജിലെ ആതിര മുരളിയും കരസ്ഥമാക്കി. മോഹിനിയാട്ടം ഒന്നാം സ്ഥാനം നാലാഞ്ചിറ മാർ ഇവാനിയോസിലെ അനഘ കൃഷ്ണനും രണ്ടാം സ്ഥാനം വഴുതക്കാട് വിമൻസ് കോളേജിലെ പാർവ്വതിയും കരസ്ഥമാക്കി. വീണയിൽ ഒന്നാം സ്ഥാനം നിരമൺകര എൻ.എസ്സ്.എസ്സ് കോളേജിലെ കൃതി എസ് രാജും രണ്ടാം സമ്മാനം ശ്രീകാര്യം ലയോള കോളേജിലെ പല്ലവി കൃഷ്ണയും കരസ്ഥമാക്കി. മാപ്പിളപ്പാട്ട് ആൺകുട്ടികളുടെ വിഭാഗത്തിൽ കാര്യവട്ടം യൂണിവേഴ്സിറ്റിയിലെ റിയാസും രണ്ടാം സ്ഥാനം ജിജോ ജെ.എസ് (എസ്.എൻ കോളേജ് കൊല്ലം) കരസ്ഥമാക്കി. മാപ്പിളപ്പാട്ട് പെൺകുട്ടികൾ ഒന്നാം സ്ഥാനം അഫ്ന ഷാനവാസ് (വിമൻസ് കോളേജ് വഴുതക്കാട്), രണ്ടാം സ്ഥാനം ആയിഷ (റ്റി.കെ.എം കോളേജ് കൊല്ലം), മോണോ ആക്ട് ആൺകുട്ടികൾ ഒന്നാം സമ്മാനം സൂര്യൻ ഗോപൻ (ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം) രണ്ടാം സ്ഥാനം അലൻ അച്ചൻകുന്ന് (മാർ ഇവാനിയസ് കോളേജ് നാലാഞ്ചിറ) അഫ്സൽ ഷാ (എം എസ് എം കോളേജ് കായംകുളം) എന്നിവർ പങ്കിട്ടു. തമിഴ് പ്രസംഗം ഒന്നാം സ്ഥാനം പി.ശുഭ (യൂണിവേഴ്സിറ്റി കോളേജ്), രണ്ടാം സ്ഥാനം ബി.ദിനേശ് (ഗവ. കോളേജ് ഫോർ ടീച്ചർ എഡ്യൂക്കേഷൻ തൈക്കാട്) പദ്യം ചൊല്ലൽ ഇംഗ്ലീഷ് ഒന്നാം സ്ഥാനം അൻഷിഖ പോൾ (ഗവ: ലോ കോളേജ് തിരുവനന്തപുരം) ഐശ്വര്യ ലക്ഷ്മി (കെ.ഐ.റ്റി.റ്റി.എസ് തൈക്കാട്) എന്നിവർ പങ്കിട്ടു. പദ്യം ചൊല്ലൽ തമിഴ് ഒന്നാം സ്ഥാനം പ്രവീൺ (യൂണിവേഴ്സിറ്റി തിരുവനന്തപുരം) രണ്ടാം സ്ഥാനം ശ്രീദേവി. എസ് (റ്റി.കെ.എം.എം കോളേജ് നങ്ങ്യാർകുളങ്ങര), അയന സൂരി (എസ്.എൻ കോളേജ് പുനലൂർ) എന്നിവർ പങ്കിട്ടു. മൽസരങ്ങൾ പലതും പുലർച്ചേ വരെ നീണ്ടു. കഠിനമായ ചൂട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇത് മത്സരാർത്ഥികളെയും രക്ഷിതാക്കളെയും ഏറെ വലച്ചു. മത്സരങ്ങൾ പലതും വളരെ വൈകാൻ കാരണം സംഘാടക പിഴവാണെന്ന് ആരോപണമുണ്ട്. എന്നാൽ മൽസരാർത്ഥികളുടെ ബാഹുല്ല്യമാണ് കാലതാമസം വരാൻ കാരണമെന്നാണ് സംഘാടകർ പറയുന്നത്

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ കേരള സർവ്വകലാശാല കലോത്സവം പുരോഗമിക്കുന്നു

0 Comments

Leave a comment