/uploads/news/2454-Screenshot_20211113-103440_Facebook.jpg
Festivals

കെ.എസ്.ആർ.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ യാത്ര നാളെ മുതൽ


പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ നൂതന പദ്ധതിയായ ഉല്ലാസ യാത്രാ പാക്കേജിലെ പുതിയ സംരംഭമായ പാലക്കാട് നെല്ലിയാമ്പതി ഉല്ലാസ യാത്ര നാളെ (നവംബർ 14) രാവിലെ 7 മണിക്ക് പാലക്കാട് നിന്നും ആരംഭിക്കുന്നു. പ്രാതൽ, ഉച്ചഭക്ഷണം, വൈകുന്നേരം ചായയും ചെറുകടിയും, പ്രവേശന പാസും ഉൾപ്പെടെ ഒരാൾക്ക് വെറും 600 രൂപയ്ക്കാണ് കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്ര ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ പാലക്കാട് ജില്ലാ തലസ്ഥാനത്തു നിന്ന് 60 കിലോമീറ്റർ അകലെയായുള്ള ഒരു പ്രശസ്തമായ മലയും വിനോദ സഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടി പ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കൊപ്പം ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാവപ്പെട്ടവരുടെ ഊട്ടി എന്ന അപര നാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നുണ്ട്. 82 ചതുരശ്ര കിലോ മീറ്ററാണ് നിത്യഹരിത വനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി. കൂടാതെ ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്ര നിരപ്പിൽ നിന്ന് 1,585.08 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പു കുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പു കൂടിയ കാലാവസ്ഥയുമാണ്. കൂടാതെ കൈകാട്ടിയിൽ സർക്കാർ നടത്തുന്ന ഒരു അതിഥി ഭവനവുമുണ്ട്. പുറം ലോകവുമായുള്ള ഏക പൊതു ഗതാഗത മാർഗ്ഗം കെ.എസ്.ആർ.ടി.സിയുടെ ബസ്സുകളാണ്. പാലക്കാടിനും നെല്ലിയാമ്പതിക്കുമിടയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ ബസ്സുകൾ ഓടുന്നുണ്ട്. മലമ്പ്രദേശങ്ങളിൽ പൊതുവെയുള്ള ഗതാഗത മാർഗ്ഗം ജീപ്പുകളാണ്. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളിലാണ് കൊണ്ടു വരുന്നത്. വരയാടുമല സൈറ്റ് സീയിംഗ്, സീതാർകുണ്ട് വ്യൂപോയിന്റ്,ഗവൺമെന്റ് ഓറഞ്ച് ഫാം, കേശവൻപാറ പോയിന്റ്, പോത്തുണ്ടി ഡാം എന്നിവയാണ് കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസ യാത്രാ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾ. പോകാൻ താല്പര്യമുള്ളവരും കൂടുതൽ വിവരങ്ങൾക്കും കെ.എസ്.ആർ.ടി.സി, പാലക്കാട്, email: plk@kerala.gov.in ..... 94954 50394, 99470 86128,92495 93579 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്. ഒപ്പം ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി, കൺട്രോൾ റൂം: 94470 71021, 0471-2463799, സോഷ്യൽ മീഡിയ സെൽ, വാട്സാപ്പ്: 81295 62972, ബഡ്ജ്ജറ്റ് ടൂറിസം സെൽ ഇമെയിൽ: btc.keralartc.gov.in, വെബ് സൈറ്റ്: www.keralartc.com.

കെ.എസ്.ആർ.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ യാത്ര നാളെ മുതൽ

0 Comments

Leave a comment