തിരുവനന്തപുരം: ഗാന്ധിജിയുടെ 156-ാം ജന്മദിനം ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. കിഴക്കേകോട്ട ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിനുവിൻ്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചനയർപ്പിച്ചു.

തദവസരത്തിൽ ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാഭ ഭാസി, കെ എസ് ഹേമരാജ്, ജില്ലാ ട്രഷറർ സമിൻ സത്യദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി റിഫാസ് റഹീം, കഴക്കൂട്ടം മണ്ഡലം കോർഡിനേറ്റർ സബീർ അബ്ദുൽ റഷീദ്, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ബിബിൻ എസ്.ബി, കാട്ടാക്കട മണ്ഡലം സബ് കോഡിനേറ്റർ മോഹനൻ പെരുന്താന്നി എന്നിവരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയർപ്പിച്ചു.
കിഴക്കേകോട്ട ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിനുവിൻ്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചനയർപ്പിച്ചു





0 Comments