പാറശ്ശാല: അരുവിപ്പുറത്തെ ശിവരാത്രി ആഘോഷവും 134ാം പ്രതിഷ്ഠാ വാര്‍ഷികവും സമാപിച്ചു. രാവിലെ ആരംഭിച്ച ചടങ്ങുകളില്‍ വൻ ഭക്തജന പങ്കാളിത്തമായിരുന്നു. 'ശുചിത്വബോധത്തിന്റെ ആവശ്യകത ഗുരുവിന്റെ കാഴ്ച്ചപ്പാടില്‍' വിഷയത്തില്‍ നടന്ന സമ്മേളനത്തിന് അരുവിപ്പുറം മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികള്‍ സ്വാഗതമാശംസിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡംഗം ബോധിതീര്‍ഥ സ്വാമികള്‍ അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശംസാ പ്രസംഗം നടത്തി. വി.കെ. പ്രശാന്ത് എം.എൽ.എ, ശ്രീനാരായണീയ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ ബി. സുഗീത, ചെമ്പഴന്തി നാരായണ ഗുരുകുലം ചെയര്‍മാന്‍ ശുഭാംഗാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
'ശുചിത്വബോധത്തിന്റെ ആവശ്യകത ഗുരുവിന്റെ കാഴ്ച്ചപ്പാടില്‍' വിഷയത്തില്‍ നടന്ന സമ്മേളനത്തിന് അരുവിപ്പുറം മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികള്‍ സ്വാഗതമാശംസിച്ചു.





0 Comments