ചെമ്പഴന്തി, തിരുവനന്തപുരം: എൻ.സിസി, എൻ.എസ്.എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്റ്റ്നെൻ്റ് ഡോ. ഒ.സ്വപ്ന ആഘോഷ പരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു. രാവിലെ ഒൻപത് മണിക്ക് കോളേജിൽ അസംബ്ലിയും ത്രിവർണ പതാക ഉയർത്തലും നടന്നു.
രാഷ്ട്രം നേരിടുന്ന വിവിധയിനം വെല്ലുവിളികളെ സമുചിതമായി നേരിടുവാൻ യുവജന സമൂഹം അറിവ് ആയുധമാക്കേണ്ടതുണ്ടെന്ന് ഡോ. ഒ.സ്വപ്ന പറഞ്ഞു. ഒരേ സമയം സാമൂഹിക പ്രതിപത്തിയും ഒപ്പംതന്നെ രാഷ്ട്ര ജീവിതത്തോട് പ്രതിബന്ധതയുമുള്ള ഗവേഷണ പ്രബന്ധങ്ങളുണ്ടാവുമ്പോൾ മാത്രമേ എല്ലാതരം വെല്ലുവിളികളെയും നമുക്ക് അതിജീവിക്കുവാൻ സാധിക്കുകയുള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി.
എൻ.സി.സി ഓഫീസറും അഡിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. എ.ഡബ്ലു ഗിഫ്റ്റ്സൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമ്മാരായ ഡോ. പ്രീതാരാജ്, ടി. അഭിലാഷ്, സീനിയർ അണ്ടർ ഓഫീസർ നേഹ കൃഷ്ണൻ, എസ് കാർത്തിക തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഡോൺമരിയ ഷാജി സ്വാഗതവും പി.ആർ രേവു നന്ദിയും രേഖപ്പെടുത്തി. അതോടൊപ്പം വിദ്യാർത്ഥി റാലി, മാലിന്യമുക്ത യജ്ഞം, കലാപരിപാടികൾ തുടങ്ങിയവയും അരങ്ങേറി.
രാഷ്ട്രം നേരിടുന്ന വിവിധയിനം വെല്ലുവിളികളെ സമുചിതമായി നേരിടുവാൻ യുവജന സമൂഹം അറിവ് ആയുധമാക്കേണ്ടതുണ്ടെന്ന് അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്റ്റ്നെൻ്റ് ഡോ. ഒ.സ്വപ്ന





0 Comments