കഴക്കൂട്ടം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് (29) മുതൽ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ പ്രത്യേക ചടങ്ങുകൾ ആരംഭിക്കും. വിശേഷാൽ നവരാത്രി പൂജകൾ, ശാരദ പൂജാ, ലളിത സഹസ്ര നാമാർച്ചന, വിദ്യാ മന്ത്രാർച്ചന, കുങ്കുമാർച്ചന, സമൂഹ പ്രാർത്ഥന എന്നിവ എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും. ഒക്ടോ. 5 ന് വൈകിട്ട് പൂജവെപ്പ്, 7 ന് മഹാനവമി പൂജ. വിജയ ദശമി ദിനമായ ഒക്ടോ. 8 ന് രാവിലെ മുതൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും. കൂടാതെ ഭക്തജനങ്ങൾക്കായി വിശേഷാൽ പൂജകളും മറ്റു വഴിപാടുകളും നടക്കും. ചടങ്ങുകൾക്ക് സന്യാസിമാരും വൈദികരും നേതൃത്വം നൽകും.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നവരാത്രി ആഘോഷം





0 Comments