കഴക്കൂട്ടം; തിരുവനന്തപുരം: ആമോദത്തിന്റെയും പാരമ്പര്യത്തനിമയുടെയും ഐക്യത്തിന്റെയും നിറവോടെ ടെക്നോപാര്‍ക്കില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരുടെയും ഐടി സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടെയാണ് ഓണാഘോഷ പരിപാടികള്‍ നടത്തിയത്. ടെക്നോപാര്‍ക്കിന്റെ ഓണാഘോഷമായ 'പാര്‍ക്ക് ഓണം 2026' ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ടെക്നോപാര്‍ക്ക് ഫേസ് -1 കാമ്പസിലെ പാര്‍ക്ക് സെന്ററില്‍ നടന്ന ഓണാഘോഷം വര്‍ണാഭമായ ഘോഷയാത്ര, പരമ്പരാഗത ആഘോഷങ്ങള്‍, വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, തിരുവാതിരക്കളി, ഓണസദ്യ എന്നിവയോടെയാണ് കൊണ്ടാടിയത്.
രജിസ്ട്രാര്‍ പ്രസീത കെ.സി, ടെക്നോപാര്‍ക്ക് സിടിഒ മാധവന് പ്രവീണ്‍, കേരള ഐടി പാര്‍ക്ക്സ് സിഎഫ്ഒ വിപിന്‍ കുമാര്‍ എസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് വസന്ത് വരദ, അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അഭിലാഷ് ഡി.എസ്, ലാന്‍ഡ് അക്വിസിഷന്‍ ലീഗല്‍ എജിഎം സുനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാറിന്റെ നേതൃത്വത്തില്‍ പാര്‍ക്ക് സെന്റര്‍ ഉദ്യോഗസ്ഥരും ഐടി പ്രൊഫഷണലുകളും ഒത്തുചേര്‍ന്നുള്ള വര്‍ണാഭമായ ഓണം ഘോഷയാത്ര കാമ്പസില്‍ നടന്നു.
സെസ് പ്രതിനിധികള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, പാര്‍ക്ക് സെന്ററിലെ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ആഘോഷ പരിപാടികളില്‍ ഭാഗമായി. പരിപാടിയുടെ ഭാഗമായി നടന്ന ഭാഗ്യ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി ടെക്നോപാര്‍ക്ക് കാമ്പസിലെ വിവിധ കമ്പനികളിലായി നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്.
ടെക്നോപാര്‍ക്ക് ഫേസ് -1 കാമ്പസിലെ പാര്‍ക്ക് സെന്ററില്‍ നടന്ന ഓണാഘോഷം വര്‍ണാഭമായ ഘോഷയാത്ര, പരമ്പരാഗത ആഘോഷങ്ങള്‍, വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, തിരുവാതിരക്കളി, ഓണസദ്യ എന്നിവയോടെയാണ് കൊണ്ടാടിയത്





0 Comments