/uploads/news/765-IMG_20190725_035937.jpg
Festivals

ടെക്നോപാർക്കിൽ റാവിസ് പ്രതിധ്വനി സെവൻസ് ഫുഡ്ബോൾ ടൂർണമെന്റ് 2019 നാളെ തുടക്കമാവും


കഴക്കൂട്ടം: ടെക്നോപാർക്കിൽ 'റാവിസ് പ്രതിധ്വനി സെവൻസ് ഫുഡ്ബോൾ ടൂർണമെന്റ് 2019' ജൂലൈ 25 വ്യാഴാഴ്ച തുടക്കമാവും. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഐ.ടി ജീവനക്കാരും ദൃശ്യമാധ്യമ പ്രവർത്തകരും തമ്മിലുള്ള ഉത്ഘാടന മത്സരത്തോടെയാവും 'റാവിസ് പ്രതിധ്വനി സെവൻസ് ' ഫുഡ്ബാൾ ടൂർണമെന്റിന്റെ അഞ്ചാം എഡിഷന് തുടക്കം കുറിക്കുന്നത്. 19 ദിവസം നീണ്ടു നിൽക്കുന്ന പുരുഷൻമാരുടെ ടൂർണമെന്റിൽ 144 മത്സരങ്ങളിലായി 70 ഐ.ടി കമ്പനികളിൽ നിന്ന് 78 ടീമുകളിൽ നിന്നുമായി 1200 ഓളം ഐ.ടി ജീവനക്കാർ അവരുടെ പ്രതിഭ മാറ്റുരയ്ക്കും. 18 കമ്പനികളിൽ നിന്നായി 200 ഓളം വനിതാ ഐ.ടി പ്രഫഷണലുകൾ മാറ്റുരക്കുന്ന വനിതകളുടെ ഫൈവ്സ് ഫുഡ്ബോൾ ടൂർണമെന്റ് ഇക്കുറി ലീഗ് അടിസ്ഥാനത്തിലായിരിക്കും. ടെക്നോപാർക്ക് ഗ്രൗണ്ടിൽ ശനി, ഞായർ ദിവസങ്ങളിലാണ് മത്സരം നടക്കുന്നത്. ആദ്യ രണ്ട് റൗണ്ടുകൾ ലീഗ് അടിസ്ഥാനത്തിലും, അതു കഴിഞ്ഞ് നോക്കൗട്ട് അടിസ്ഥാനത്തിലുമായിരിക്കും മത്സരങ്ങൾ. സെമി ഫൈനലും ഫൈനലും പ്രവർത്തി ദിവസങ്ങളിലായിരിക്കും നടക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും എവർ റോളിങ്ങ് ട്രോഫിയും റാവിസ് അഷ്ടമുടിയിൽ ഡേ ഔട്ടും ലഭിക്കും. ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ച കളിക്കാരനും പ്രത്യേകം പുരസ്ക്കാരങ്ങൾ ലഭിക്കും. എല്ലാ മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് അവാർഡ് ഉണ്ടായിരിക്കും. കൂടാതെ റാവിസ് നൽകുന്ന ഡിന്നർ വൗച്ചറിന് വേണ്ടിയുള്ള 'പ്രെഡിക്റ്റ് ആൻഡ് വിൻ' പ്രവചന മത്സരവും, കാണികൾക്കായി 'വാച്ച് ആൻഡ് വിൻ' മത്സരവും എല്ലാ മത്സരദിവസവും ഉണ്ടായിരിക്കും. ഉത്ഘാടന ദിവസമായ ഇന്ന് വൈകുന്നേരം ടൂർണമെന്റിൽ പങ്കെടുക്കുന്ന ഐ.ടി കമ്പനികളിലെ ഫുട്ബോൾ ക്യാപ്റ്റൻമാരുടെ സാന്നിദ്ധ്യത്തിൽ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്യും. കൂടാതെ മുഴുവൻ മത്സരങ്ങളുടെയും ഷെഡ്യൂളും ടൂർണമെന്റിന്റെ നിയമാവലിയും പ്രസിദ്ധീകരിക്കും. ദിലീപ് കുമാർ (റാവിസ് ജി.എം), രജിത്ത് വി.പി (സ്പോർട്സ് ഫോറം കൺവീനർ), വിനീത് ചന്ദ്രൻ, (പ്രസിഡന്റ്, പ്രതിധ്വനി), ഹഗിൻ ഹരിദാസ് (പ്രതിധ്വനി സെവൻസ് ഫുഡ്ബോൾ ജനറൽ കൺവീനർ), രാജീവ് കൃഷ്ണൻ (സെക്രട്ടറി, പ്രതിധ്വനി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ടെക്നോപാർക്കിൽ റാവിസ് പ്രതിധ്വനി സെവൻസ് ഫുഡ്ബോൾ ടൂർണമെന്റ് 2019 നാളെ തുടക്കമാവും

0 Comments

Leave a comment