/uploads/news/2482-Screenshot_20211118-182838_Facebook.jpg
Festivals

നിങ്ങൾക്ക് ട്രെക്കിങ്ങ് ഇഷ്ടമാണോ!  എങ്കിൽ വന്നോളൂ ...


കെ.എസ്.ആർ.ടി.സി ഹരിപ്പാട് നിന്നും അരിപ്പ, കുടുക്കത്തുപ്പാറയിലേയ്ക്ക് ട്രെക്കിങ്ങിനു ആരംഭം കുറിക്കുന്നു. അതും കുറഞ്ഞ ചിലവിൽ; ഭക്ഷണവും എൻട്രി ഫീസുകളും ഉൾപ്പെടെ 950 രൂപയ്ക്ക്... തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായി അരിപ്പ വനപ്രദേശം അപൂർവങ്ങളായ പക്ഷി വർഗങ്ങളുടെ സങ്കേതമായിട്ടും സാധ്യതകൾക്ക് ചിറക് മുളയ്ക്കുന്നില്ലെന്നാണ് പക്ഷി നിരീക്ഷകരുടെ വിമർശനം. പക്ഷി നിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാൽ പക്ഷികളെ കാണാനും നിരീക്ഷിക്കാനും കഴിയുന്നു എന്നത് ഇവിടത്തെ സവിശേഷതയാണ്.... 'മാക്കാച്ചി' കാടയെന്ന അപൂർവ പക്ഷി വർഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി തിരിച്ചറിഞ്ഞത് അരിപ്പയിലാണെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്. പക്ഷികൾക്കു പുറമേ ആന, കാട്ടുപോത്ത്, മ്ലാവ് , പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിൽ കാണാൻ കഴിയും. അരിപ്പ പക്ഷി സങ്കേതത്തിൽ ഏറ്റവും കൂടുതൽ പക്ഷികളെ കാണാറുള്ളത് മാർച്ച് മുതൽ ഡിസംബർ വരെയാണെന്നാണ് നിരീക്ഷകർ പറയുന്നത്. കൂടാതെ കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയിനിംങ് കോളേജ് സ്ഥിതി ചെയ്യുന്നതും ഈ പച്ചിലക്കാടിനോട് ചേർന്നാണ്. സഞ്ചാരികൾക്ക് വിസ്മയക്കാഴ്ച തന്നെയാണ് കുടുക്കത്തുപാറ. പ്രകൃതിയുടെ മനോഹര ദൃശ്യങ്ങളും ഔഷധ സസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞു പെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനം നിറയ്ക്കുക തന്നെ ചെയ്യും. കൊല്ലം ജില്ലയിലെ അലയമൺ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 840 മീറ്റർ ഉയരത്തിൽ മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നു പോലെയാണ് കുടുക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. ആനക്കുളത്തു നിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. പാറയുടെ മുകളിലേക്കു കയറാൻ കൽപ്പടവുകളും സുരക്ഷാ വേലികളും ഒരുക്കിയിട്ടുണ്ട്. പാറയുടെ സമീപത്തായി ഗന്ധർവ്വൻപാല, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധ സസ്യങ്ങളും കാണാം. മുകളിലെത്തിയാൽ വളരെ വിസ്തൃതമായ ഭൂപ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാം. ആയാസകരമായ യാത്രയായതിനാൽ 18 നും 50 നും ഇടയിൽ പ്രായമുള്ള, ആരോഗ്യമുള്ളവരെ മാത്രമേ യാത്രയ്ക്കായി പരിഗണിക്കുകയുള്ളൂ,... കൂടാതെ കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ യാത്ര അനുവദിക്കുകയുമുള്ളൂ. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ യാത്ര അടുത്ത അനുകൂലമായ ദിവസത്തേക്ക് മാറ്റും. നവംബർ 21 ന് കുടുക്കത്തുപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ ആദ്യ ട്രിപ്പ് പുറപ്പെടും. കൂടുതൽ വിവരങ്ങൾക്ക്... ഹരിപ്പാട് ഡിപ്പോ: ഫോൺ: 0479-2412620 ഈ മെയിൽ: hpd@kerala.gov, 99478 12214, 94479 75789, 99475 73211, 81390 92426 എന്നീ നമ്പരുകളിലും ബന്ധപ്പെടുക.

നിങ്ങൾക്ക് ട്രെക്കിങ്ങ് ഇഷ്ടമാണോ!  എങ്കിൽ വന്നോളൂ ...

0 Comments

Leave a comment