പള്ളിപ്പുറം: കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും പള്ളിപ്പുറം സി.ആർ.പി.ഫ് ക്യാമ്പിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് റിപബ്ലിക് ദിനാഘോഷം നടന്നു. രാവിലെ എട്ടു മണിക്ക് ഡി.ഐ.ജി രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നാടിനു വേണ്ടി ജീവൻ ബലി നൽകിയ ധീര രക്തസാക്ഷികളുടെ പുഷ്പാർച്ചന നടത്തിക്കൊണ്ട് കാര്യപരിപാടികൾക്ക് തുടക്കമായി. തുടർന്ന് സ്പെഷ്യൽ ഗാർഡിന്റെ അഭിവാദ്യങ്ങൾ സ്വീകരിച്ച ഡി.ഐ.ജി രാധാകൃഷ്ണൻ നായർ ജവാൻമാരെ അഭിസംബോധനം ചെയ്തു സംസാരിച്ചു. മഹത്തായ ഈ നാടിന്റെ ഭരണഘടനയും അഖണ്ഡതയും സംരക്ഷിക്കാൻ നമോരോരുത്തരും പ്രതിജ്ഞബദ്ധരാണെന്നും, അതിനു വേണ്ടി ജീവിതം സമർപ്പിക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ സി.ആർ.പി.ഫുകാരെന്നും അദ്ദേഹം ജവാൻ മാരെ ഓർമിപ്പിച്ചു. തുടർന്ന് വിശിഷ്ട സേവനത്തിന് പുരസ്കാരങ്ങളും മെഡലുകളും കരസ്ഥമാക്കിയവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. അസിസ്റ്റൻ്റ് കമാണ്ടൻ്റ്/മിനിസ്റ്റീരിയൽ തുളസീധരൻ പിള്ളയ്ക് ഉത്കൃഷ്ട സേവാ പതക്ക്, എ.എസ്.ഐ (മിനിസ്റ്റീരിയൽ) ഗണേഷിന് - ഉത്കൃഷ്ട സേവാ പതക്, കോൺസ്റ്റബിൾ അനൂപ്.ആർ- ന് പരാക്രം പതക്ക്, കോൺസ്റ്റബിൾ സുരേഷിന് ഉത്കൃഷ്ട സേവ പതക്ക്, കോൺസ്റ്റബിൾ പ്രതീപ് കുമാറിന് ഡി.ജി.ഡിസ്ക്, കോൺസ്റ്റബിൾ സുരേഷ് ബാബുവിന് ഡി.ജി.ഡിസ്ക് എന്നിങ്ങനെ പുരസ്കാരങ്ങളും മെഡലുകളും നൽകി ആദരിച്ചു.
പള്ളിപ്പുറം സി.ആർ.പി.ഫ് ക്യാമ്പിൽ റിപബ്ലിക് ദിനാഘോഷം നടന്നു.





0 Comments