/uploads/news/news_പുതുവര്‍ഷ_പുലരി..ഇന്ന്_ചിങ്ങം_ഒന്ന്_1660714191_1287.jpg
Festivals

പുതുവര്‍ഷ പുലരി..ഇന്ന് ചിങ്ങം ഒന്ന്


ന്ന് ചിങ്ങം ഒന്ന്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്ന് പുതുവർഷത്തിന്‍റെ തുടക്കമാണ്. കർക്കടകവും, പേമാരിയും ഒഴിഞ്ഞ് ചിങ്ങപ്പുലരി പിറവിയെടുക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. കൊവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ മലയാളിയും.

കാർഷിക സംസ്കാരത്തിന്‍റെയും ഓണക്കാലത്തിന്‍റെയും ഗൃഹാതുര സ്മരണകൾ ഉണർത്തുന്നതാണ്‌ ഓരോ ചിങ്ങമാസവും. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമായ ചിങ്ങ മാസം മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളീയരെ സംബന്ധിച്ചിടത്തോളം ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്.

0 Comments

Leave a comment