കാട്ടാക്കട: കാട്ടാക്കടയിൽ പ്രവർത്തിക്കാത്ത ഹൈമാസ്റ്റ് ലൈറ്റിന് നാട്ടുകാർ ആദരാഞ്ജലികളർപ്പിച്ചു പ്രതിഷേധിച്ചു. കാട്ടാക്കട, ജംഗ്ഷനിൽ രണ്ട് റോഡുകളിലേക്കും തിരിയുന്ന ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റിനാണ് നാട്ടുകാർ ആദരാഞ്ജലികളർപ്പിച്ചത്.
മാസങ്ങളായി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കായിട്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സഹികെട്ട നാട്ടുകാർ ആദരാഞ്ജലി പോസ്റ്ററുമായെത്തിയത്. പ്രദേശത്ത് വെളിച്ചം വിതറുമെന്നവകാശപ്പെട്ടു കൊണ്ടുവന്ന ഹൈ മാസ്റ്റ് ലൈറ്റാണ് മാസങ്ങളായി മിഴിയടച്ചുറങ്ങുന്നത്. ഐ.ബി സതീഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ചെലവഴിച്ച തുക ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നത്.
കാട്ടാക്കട, ജംഗ്ഷനിൽ രണ്ട് റോഡുകളിലേക്കും തിരിയുന്ന ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റിനാണ് നാട്ടുകാർ ആദരാഞ്ജലികളർപ്പിച്ചത്





0 Comments