പോത്തൻകോട്: ഭക്തിയുടെ നിറവിൽ ഗുരുനാമ അഖണ്ഡ മന്ത്രാക്ഷരങ്ങൽ മുഖരിതമായ അന്തരീക്ഷത്തിൽ നവപൂജിതത്തോടനുബന്ധിച്ച് ഇന്നലെ ശാന്തിഗിരി ആശ്രമത്തിൽ ദീപ പ്രദക്ഷിണം നടന്നു. വൈകുന്നേരം ആറിന് 93-മത് ജന്മദിന പൂജിത സമർപ്പണാഘോഷത്തിന്റെ ഭാഗമായാണ് ദീപ പ്രദക്ഷിണം നടന്നത്. നാടിന്റെ വിവിധ പ്രദേശങ്ങളിർ നിന്ന് ആശ്രമത്തിലേയ്ക്ക് ഭക്തരുടേയും നാട്ടുകാരുടേയും ഒഴുക്കായിരുന്നു. പ്രാർത്ഥനാ മണ്ഡപത്തിന് ചുറ്റും നൂറു കണക്കിന് ഭക്തർ കൈത്തലത്തിൽ ദീപങ്ങൾ ഏന്തി നിരന്നപ്പോൾ പകലും രാവും ലയിച്ചു ചേരുന്ന സന്ധ്യയിൽ പ്രാർത്ഥനാലയം ദീപ പ്രഭയാൽ നിറഞ്ഞു. ആശ്രമാന്തരീക്ഷം പുകയുന്ന ചന്ദനത്തിരികളാൽ സുഗന്ധപൂരിതവുമായിരുന്നു.
ഭക്തിയുടെ നിറവില്‍ ശാന്തി ഗിരിയില്‍ ദീപ പ്രദക്ഷിണം നടന്നു.





0 Comments