/uploads/news/2269-peace.jpeg
Festivals

മാജിക് പ്ലാനറ്റില്‍ ചൊവ്വാഴ്ച ലോക സമാധാന ദിനാചരണം


കഴക്കൂട്ടം: ചന്തവിള, മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ ലോക സമാധാന ദിനാചരണം ആഘോഷിക്കും. ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് മാജിക് പ്ലാനറ്റിൽ നടക്കുന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ ചടങ്ങിൽ വെച്ച് സമാധാന സന്ദേശ സൂചകമായി വെള്ള ബലൂണുകൾ ആകാശത്തേയ്ക്ക് പറത്തി വിടും. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ ജിൻ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

മാജിക് പ്ലാനറ്റില്‍ ചൊവ്വാഴ്ച ലോക സമാധാന ദിനാചരണം

0 Comments

Leave a comment