/uploads/news/news_മാമ്പഴോത്സവം__പുത്തരിക്കണ്ടത്ത്_1648456857_6044.jpg
Festivals

മാമ്പഴോത്സവം പുത്തരിക്കണ്ടത്ത്


തിരുവനന്തപുരം: ട്രാവൻകൂർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ സെൻറർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) യുടേയുംവിവിധ കാർഷിക സംഘടനകളുടെയും സഹകരണത്തോടെ ദേശീയ മാമ്പഴോത്സവം സംഘടിപ്പിക്കുന്നു...
ഏപ്രിൽ 11 മുതൽ 18 വരെ പുത്തരിക്കണ്ടം നായനാർ പാർക്കിലാണ് മേള നടക്കുന്നത്. മേളയുടെ ഉദ്ഘാടനം 11 ന് വൈകിട്ട് 5 മണിക്ക് ബഹുമാനപ്പെട്ട തൊഴിൽ- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അമ്പതിലധികം വ്യത്യസ്തയിനം മാമ്പഴങ്ങളുടെ പ്രദർശനവും വിപണനവും മേളയിലുണ്ട് .മാമ്പഴ പായസം മുതൽ മാമ്പഴ ഹൽവയും ഐസ്ക്രീമും വരെ വ്യത്യസ്തങ്ങളായ ഒട്ടേറെ ഭക്ഷ്യവിഭവങ്ങളുമുണ്ട്. അത്യുൽപാദനശേഷിയുള്ള വിവിധയിനം ഒട്ടുമാവിൻ തൈകളുടേയും തേനിൻ്റെയും തേൻ മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും പ്രദർശന വിപണനവും മേളയിലുണ്ടാകും. മാമ്പഴങ്ങളെ കുറിച്ചും കാർഷിക രീതികളെക്കുറിച്ചും ഒട്ടേറെ അറിവുകൾ പകരുന്ന സ്റ്റാളുകളും സ്ഥാപനങ്ങളും മേളയിൽ എത്തുന്നുണ്ട് .
ഒരു കുടുംബത്തിനാവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന തരത്തിൽ പ്രദർശന വിപണന വ്യാപാര മേളയും ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്. വ്യത്യസ്ത രുചി കൂട്ടുകളൊരുക്കി വിശാലമായ ഭക്ഷ്യമേളയും  ഉണ്ടാകും.
 രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.

ഒരു കുടുംബത്തിനാവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന തരത്തിൽ പ്രദർശന വിപണന വ്യാപാര മേളയും ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്.

0 Comments

Leave a comment