കണിയാപുരം: സൂഫീ വര്യനായ കോട്ടുപ്പ തങ്ങളുടെ നാമധേയത്തിലറിയപ്പെടുന്ന വെള്ളൂർ മുസ്ലിം ജമാഅത്തിൽ 54 വർഷമായി ഉറൂസ് നടന്നു വരുകയാണ്. 28ാം തീയതി (നാളെ) രാത്രി 8:00 മണി മുതൽ അബൂത്വാഹിർ ഹംദാനി നയിക്കുന്ന "മദ്ഹിന്റെ രാവ് ". 29ാം തീയതി രാത്രി 8:00 മണിക് മുസ്തഫ സഖാഫി തെന്നലയുടെ പ്രഭാഷണം. 30-ാo തീയതി രാത്രി 8:00 മണിക്ക് ഇഷ്ഖേ മദീന - ബുർദ മജ്ലിസ്. 31 - ന് രാത്രി 8:00 മണി മുതൽ ശാദുലീ റാത്തീബ്.

സമാപന ദിവസമായ നവംബർ ഒന്നിന് രാവിലെ 7:00 മണി മുതൽ വിശ്വാസ സമൂഹമായ പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ടുനേർച്ച നടക്കും. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രഗൽഭരായ സൂഫിവര്യന്മാർ പങ്കെടുക്കുന്നു. തുടർന്ന് അമ്പതിനായിരത്തോളം പേർക്ക് അന്നദാനം വിതരണം ചെയ്യും.
നവംബർ ഒന്നിന് രാവിലെ 7:00 മണി മുതൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ടുനേർച്ച നടക്കും. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രഗൽഭരായ സൂഫിവര്യന്മാർ പങ്കെടുക്കുന്നു. തുടർന്ന് അമ്പതിനായിരത്തോളം പേർക്ക് അന്നദാനം നൽകും.





0 Comments