പോത്തൻകോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമർപ്പണ വാർഷികത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ സത്സംഗത്തിന് തുടക്കമായി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഇന്നലെ വൈകുന്നേരം ഏഴിന് സത്സംഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഇന്ന് കാണുന്ന അനർത്ഥങ്ങൾക്കെല്ലാം കാരണം ജനങ്ങളിൽ ആത്മബോധം ഇല്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ പരമ്പരയുടെ കർമ്മ ശുദ്ധിയില്ലായ്മ കാരണമാണ് അമ്മമാർ പോലും കുഞ്ഞുങ്ങളോട് ക്രൂരത കാട്ടുന്നത്. അമ്മ എന്നാൽ ജനനിയാണ്. ജന്മം നൽകിയ കുഞ്ഞിന്റെ ആദ്യ ശബ്ദം, അത് കരച്ചിലാണെങ്കിലും അതിൽ അമ്മ എന്ന ശബ്ദം ലയിച്ചു കിടപ്പുണ്ട്. ഇത്തരത്തിലുള്ള കുഞ്ഞിന്റെ ആദ്യ ശബ്ദമാണ് അമ്മ എന്ന പരമോന്നത വികാരം ഒരു സ്ത്രീയിൽ ഉണ്ടാക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു ജനനിക്ക് സ്വന്തം കുഞ്ഞിനോട് ക്രൂരത കാട്ടാൻ തോന്നുന്നെങ്കിൽ അവളിൽ ആത്മബോധത്തിന് പകരം പൈശാചികത്വം മാത്രമേ ഉള്ളൂ എന്നതിനാലാണ്. അതാണ് നാട്ടിലെ വർത്തമാന സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്നും സ്വാമി പറഞ്ഞു. ആശ്രമോധ്യാനത്തിൽ നടന്ന സംസത്സംഗത്തിൽ എം.പി. പ്രമോദ് സ്വാഗതവും എസ്.ശ്രീകുമാർ കൃതജ്ഞതയും പറഞ്ഞു. ഇന്ന് ആശ്രമം ഡയറക്ടർ സ്വാമി നവനന്മജ്ഞാന തപസ്വിയും നാളെ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും സത്സംഗത്തിൽ പ്രഭാഷണം നടത്തും. 22ന് ശനിയാഴ്ചയാണ് പൂജിതപീഠം വാർഷിക ആഘോഷങ്ങൾ നടക്കുക.
ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണ വാര്‍ഷികത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ സത്സംഗത്തിന് തുടക്കമായി





0 Comments