/uploads/news/2268-images (85).jpeg
Festivals

ശാന്തിഗിരിയിൽ നാളെ പൂർണ്ണ കുംഭമേള


പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിൽ നാളെ (സെപ്തംബർ 20 ന് തിങ്കളാഴ്ച) പൂർണ്ണ കുംഭമേള നടക്കും. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലാ വർഷവും ആഘോഷിക്കുന്നതു പോലെ ഗുരുഭക്തരുടെ പ്രാതിനിത്യവും കുംഭഘോഷ യാത്രയും ഉണ്ടായിരിക്കുന്നതല്ലെന്ന് ശാന്തിഗിരി ആശ്രമ അധികൃതർ അറിയിച്ചു. രാവിലെ അഞ്ചിന് പ്രത്യേക പുഷ്പാഞ്ജലിയും ആറിന് ധ്വജം ഉയർത്തലും നടക്കും. വൈകുന്നേരം ആറിനു പ്രാർത്ഥനാലയം, പർണശാല, സഹകരണ മന്ദിരം എന്നിവിടങ്ങൾ ചുറ്റി സന്യാസീ, സന്യാസിനിമാർ പങ്കെടുക്കുന്ന കുംഭ പ്രദക്ഷിണം നടക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി എന്നിവർ കുംഭ പ്രദക്ഷിണത്തിന് നേതൃത്വം നൽകും. 1973-ലാണ് ശാന്തിഗിരിയിൽ കുംഭമേള തുടങ്ങിയത്. തീരാവ്യാധികളിൽ നിന്നും മാറാത്ത കുംടുംബ ദോഷങ്ങളിൽ നിന്നും പൂർവ്വജന്മപാപകൃതമായ കർമ്മ ദോഷങ്ങളിൽ നിന്നും മോചനത്തിനും ശാന്തിക്കും വേണ്ടി വ്രതനിഷ്ഠയോടെയാണ് കുംഭം എടുക്കേണ്ടത്. സദ് വാസനകളുടെ പ്രതീകമായ മൺകുടത്തിൽ നിറയ്ക്കുന്ന വാസനാ ദ്രവ്യങ്ങളും ഔഷധികളും, വ്രതാനുഷ്ടാനങ്ങളുമെല്ലാം ജീവിതത്തിൽ പുലർത്തേണ്ട കൃത്യനിഷ്ഠയും കരുതലും നിശ്ചയദാർഢ്യവുമാണ് ഓർമ്മിപ്പിക്കുന്നത്.

ശാന്തിഗിരിയിൽ നാളെ പൂർണ്ണ കുംഭമേള

0 Comments

Leave a comment