/uploads/news/news_ശാന്തിഗിരി_ഫെസ്റ്റിനെ_കിടിലം_കൊളളിക്കാന്..._1730533627_1891.jpg
Festivals

ശാന്തിഗിരി ഫെസ്റ്റിനെ കിടിലം കൊളളിക്കാന്‍ അതുല്‍ നറുകര


പോത്തന്‍കോട്: ശാന്തിഗിരി ഫെസ്റ്റില്‍ ആസ്വാദകരെ കിടിലം കൊളളിക്കാന്‍  സിനിമ പിന്നണി ഗായകനും യുവ നാടന്‍ പാട്ട് കലാകാരനും 2019 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ അതുല്‍ നറുകര എത്തുന്നു. കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന  മലയാള മഹോത്സവത്തിനാണ് അതുലും സംഘവും ശാന്തിഗിരി ഫെസ്റ്റിലെത്തുന്നത്. ഇന്ന് (നവംബര്‍ 2/ശനിയാഴ്ച) വൈകിട്ട് 6 മണിക്ക്  ഫെസ്റ്റിലെ പ്രധാന വേദിയിലാകും അതുലിന്റെ മ്യൂസിക് ബാന്‍ഡ് അരങ്ങേറുക. ഇതാദ്യമായാണ് അതുൽ നറുകര അനന്തപുരിയിൽ പരിപാടി  അവതരിപ്പിക്കുന്നത്. 

നാടന്‍പാട്ട് മേഖലയില്‍ അതുല്‍ നിറസാന്നിദ്ധ്യമാണ്. 2020ല്‍ കലാഭവൻ മണി ഓടപ്പഴം പുരസ്കാര ജേതാവാണ് അതുല്‍. മമ്മുട്ടിയുടെ പുഴു എന്ന ചിത്രത്തിൽ പാട്ട് പാടി മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചു. തുടര്‍ന്ന്  2022ൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'കടുവ' എന്ന ചിത്രത്തിലെ ഹിറ്റായ 'പാലാപ്പള്ളി തിരുപ്പള്ളി യെന്ന ഗാനത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചു. തുടർന്ന് കുമാരി, കാന്താര, ദി കേരള സ്റ്റോറി, നന്നായികൂടെ, കുറക്കൻ, കടകൻ എന്നീ സിനിമകളിലും നിരവധി പാട്ടുകളിലൂടെ ശ്രേദ്ധേയനായി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർത്ഥികൂടിയാണ് ഈ മലപ്പുറത്തുകാരന്‍. മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്തായി നറുകര എന്ന ചെറുഗ്രാമത്തിൽ 1996 ഡിസംബര്‍ 20 ന് ജനനം. പുത്തൻ കളത്തിൽ വേലായുധൻ, ശ്രീജ ദമ്പതികളുടെ മകനാണ് അതുൽ.

നാടന്‍പാട്ട് മേഖലയില്‍ നിറസാന്നിദ്ധ്യമായ അതുല്‍ 2020ല്‍ കലാഭവൻ മണി ഓടപ്പഴം പുരസ്കാര ജേതാവാണ്. മമ്മുട്ടിയുടെ പുഴു എന്ന ചിത്രത്തിൽ പാട്ട് പാടി മലയാള സിനിമാ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചു. തുടര്‍ന്ന് 2022ൽ പൃഥ്വിരാജിൻ്റെ 'കടുവ' എന്ന ചിത്രത്തിലെ ഹിറ്റായ 'പാലാപ്പള്ളി തിരുപ്പള്ളി' യെന്ന ഗാനത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചു.

0 Comments

Leave a comment