/uploads/news/news_ശാസ്തവട്ടം_കുണ്ടയത്തുനട_ദേവി_ക്ഷേത്രത്തി..._1743656799_8616.jpg
Festivals

ശാസ്തവട്ടം കുണ്ടയത്തുനട ദേവി ക്ഷേത്രത്തിൽ ഉത്സവ കുടിയിരുത്ത് ഇന്ന്


കഴക്കൂട്ടം: ശാസ്തവട്ടം കുണ്ടയത്ത് നട ദേവീ ക്ഷേത്രത്തിലെ കുടിയിരുത്തുത്സവം ഇന്ന് (ഏപ്രിൽ 03) തുടങ്ങി ഏപ്രിൽ 9 -നു സമാപിക്കും. ഒന്നാം ഉത്സവം ഏപ്രിൽ 3 വ്യാഴം പുലർച്ചെ 4:00 മണിക്ക് പന്തക്കാൽ മുറിക്കൽ. രാവിലെ 9:00 മണിക്ക് കുടിയിരുത്തും തോറ്റംപാട്ടും. രണ്ടാം ഉത്സവം ഏപ്രിൽ 4 വെള്ളി 06:00 മണിയ്ക്ക് നൃത്തം. രാത്രി 9:00 ന് മേജർ സെറ്റ് കഥകളി. 

കഥകൾ: ഉത്തരാസ്വയംവരം (സമ്പൂർണം), പ്രഹ്ലാദചരിതം, അവതരണം മാർഗി. മൂന്നാം ഉത്സവം ശനിയാഴ്ച 5:30ന് നൃത്തം 06:40 ന് സൗപർണികാമൃതം, സംഗീതകച്ചേരി 9:30ന് ഡാൻസ് മെഗാഷോ, 4ാം ഉത്സവം 6 ഞായർ 5:30ന് നൃത്തം, 6:45 ന് മാലപ്പുറം പാട്ട്, 8:00 മണിക്ക് ദേവിയുടെ തൃക്കല്യാണം; മാല ചാർത്തൽ. 09:00ന് നൃത്തം. 5ാം ഉത്സവം തിങ്കളാഴ്ച്ച രാവിലെ  9:30 ന് നാഗരൂട്ട്, 5:30ന് തിരുവാതിര, 6:30നു നൃത്തം, രാത്രി 10 മണിക്ക് നാടകം: മൊഴി. 

6ാം ഉത്സവം ചൊവ്വ 06:00 മണിക്ക്  ഭരതനാട്യം, രാത്രി 10ന് നാടകം: ഭീമസേനൻ. 7ാം ഉത്സവം ബുധനാഴ്ച വൈകുന്നേരം 3 ന് കുത്തിയോട്ട ചമയ  താലപ്പൊലി ഘോഷയാത്ര. രാത്രി 9:00 ന്  സുകുമാരം ലളിതകലാസന്ധ്യ, രാത്രി 10:00 ന് പാട്ട് മാമാങ്കം. പുലർച്ചെ 2 നു താലപ്പൊലി 
4ന് കുരുതി തർപ്പണം.
എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ
രാവിലെ 9 ന് പൊങ്കാല പായസവഴിപാടും ഉച്ചയ്ക്ക് 12 മണിക്ക്  സമൂഹ അന്നദാനവും ഉണ്ടായിരിക്കും.

എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 09:00 മണിക്ക് പൊങ്കാല പായസവഴിപാടും ഉച്ചയ്ക്ക് 12:00 മണിക്ക് സമൂഹ അന്നദാനവും ഉണ്ടായിരിക്കും

0 Comments

Leave a comment