കഴക്കൂട്ടം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ168-ാമത് തിരു.ജയന്തി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് ഗുരുകുലം സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമി പതാക ഉയർത്തൽ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ഓഫിസിൻ്റെയും സ്റ്റേജ് കലാപരിപാടികളുടെയും ഉദ്ഘാടനവും അതോടൊപ്പം നിർവ്വഹിച്ചു. തുടർന്ന് ഗുരുദക്ഷിണ വനിതാ സ്വയം സഹായ സംഘം അവതരിപ്പിച്ച "ഗുരുദേവ കീർത്തനങ്ങൾ" ആലാപനം സ്റ്റേജിൽ അരങ്ങേറി.
പാണാവള്ളി അശോകൻ തന്ത്രികൾ, തൈക്കാട്ടുശേരി ശ്രീരാജ് ശാന്തി, സുരേഷ് കുമാർ ആനന്ദേശ്വരം ആഘോഷക്കമ്മിറ്റി ഭാരവാഹികൾ തുടങ്ങവർ ചടങ്ങിൽ പങ്കെടുത്തു.
ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി





0 Comments