/uploads/news/news_സ്വാതന്ത്ര്യദിന_സന്ദേശ_വാഹന_റാലിയും_കുടു..._1786800802_7197.jpg
Festivals

സ്വാതന്ത്ര്യദിന സന്ദേശ വാഹന റാലിയും കുടുംബ സംഗമവും


കഴക്കൂട്ടം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള കഴക്കൂട്ടത്ത് സ്വാതന്ത്ര്യദിന സന്ദേശ വാഹന റാലിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. കഴക്കൂട്ടം എൻഎസ്എസ് ഹാളിൽ നടന്ന സംഗമം കഴക്കൂട്ടം എംഎൽഎ വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡൻറ് കഴക്കൂട്ടം അനിൽ അധ്യക്ഷനായിരുന്നു. സൗജന്യ മെഡിക്കൽ ക്യാമ്പ്, ലൈഫ് ലൈൻ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം, ധീര ജവാന്മാരെ ആദരിക്കൽ, ലഹരി വിരുദ്ധ കാമ്പയിൻ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടന്നു.

കൗൺസിലർ എസ്.പ്രശാന്ത്, സെക്രട്ടറി സനിൽ, രവീന്ദ്രൻ നായർ, ഹരിലാൽ, സജി കല്ലറ, വിജയൻ തിരുവല്ലം, നാഗരാജൻ  തുടങ്ങിയവർ പങ്കെടുത്തു.

സൗജന്യ മെഡിക്കൽ ക്യാമ്പ്, ലൈഫ് ലൈൻ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം, ധീര ജവാന്മാരെ ആദരിക്കൽ, ലഹരി വിരുദ്ധ കാമ്പയിൻ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടന്നു

0 Comments

Leave a comment