മംഗലപുരം: വെള്ളൂർ മുസ്ലിം ജമാഅത്തിൽ നവംബർ 15 മുതൽ 22 വരെ 52-ാം മത് കോട്ടുപ്പ ഉറൂസ് മുബാറക്ക് നടക്കും. ഒന്നാം ദിവസം രാവിലെ 10 - ന് ഇ.കെ.ദാരിമി ഉസ്താദ് ആണ്ട് നേർച്ചയോടു കൂടി ആരംഭിയ്ക്കും. 4 മണിയ്ക്ക് ഘോഷയാത്ര, പതാക ഉയർത്തൽ. തുടർന്ന് ഹസ്ബുള്ള ബാഫഖി തങ്ങളുടെ പ്രഭാഷണം. രണ്ടാം ദിവസം രാത്രി 8 - മണിക്ക് ഇശൽ നിലാവ് കോയ കാപ്പാടും സംഘവും. 17 ന് രാത്രി ബുർദ സ്വാദിഖലി ഫാളിലിയുടെ ഇഷ്ഖേ മദീന. 18 ശനിയാഴ്ച പ്രഭാഷണം സിറാജുദീൻ ഖാസിമി.
19 - ന് സീറാ പാരായണം: സുബൈർ മാസ്റ്റർ തൊട്ടിയ്ക്കൽ.
20 തിങ്കൾ പേരോട് മുഹമ്മദ് അസ്ഹരിയുടെ പ്രഭാഷണം.
21 ന് രാത്രി 8 മുതൽ ശാദുലി റാത്തീബ്
അവസാന ദിവസമായ ബുധനാഴ്ച രാവിലെ 6 മണി മുതൽ ആണ്ട് നേർച്ച, പ്രാർഥന നേതൃത്വം - ഖലീലുൽ ബുഹാരി തങ്ങൾ
തുടർന്ന് - തബറൂക്ക് വിതരണം ജാതിമത ഭേദമന്യേ ആയിരങ്ങൾ പങ്കാളികളാകുന്നു.
(റൂട്ട് : മംഗലപുരം പോത്തൻകോട് റോഡിൽ മോഹനപുരത്ത് നിന്നും നേർച്ച പള്ളിയിലെത്താം).
വെള്ളൂർ മുസ്ലിം ജമാഅത്തിൽ നവംബർ 15 മുതൽ 22 വരെ 52-ാം മത് കോട്ടുപ്പ ഉറൂസ് മുബാറക്ക് നടക്കും.





0 Comments