1947 ആഗസ്റ്റ് 15; ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ജന്മദിനമാണ് ......, രാജ്യമൊട്ടാകെ ആഘോഷിക്കേണ്ട ഉത്സവ ദിനം... സന്തോഷത്തിന്റെ ദിനം.... ഭാരതത്തിലെ ഓരോ ആഘോഷങ്ങളും എല്ലാവരും ആഘോഷിക്കുമെങ്കിലും അതെല്ലാം ഓരോ മതവിഭാഗങ്ങളുടേതു കൂടിയാണ്. എന്നാൽ ആഗസ്റ്റ് 15 ലോകത്തിൻ്റെ ഓരോ കോണിലുമുള്ള ഓരോ ഇന്ത്യക്കാരനും ആഘോഷിക്കുവാനും ആനന്ദിക്കുവാനുമുള്ള ദിനം... നൂറ്റാണ്ടുകളോളം അടിമത്വത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും ... പീഡനങ്ങളുടെയും ഇടയിൽ ഞെരിഞ്ഞമർന്ന ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ മോചന ദിനം... ഓരോ ഇന്ത്യക്കാരനും ആ ദിനം പുണ്യം തന്നെയാണ്.... ഓഗസ്റ്റ് 15 ഇന്ത്യയൊട്ടാകെ ദേശീയ അവധിയായി ആചരിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വെച്ചാണ് നടത്തുന്നത് ... 1947 ആഗസ്റ്റ് 15 - ന്റെ സായാഹ്നത്തിൽ ചെങ്കോട്ടയിൽ ഭാരതത്തിന്റെ ത്രിവർണ്ണ പതാക പാറി... ഭാരതത്തിന്റെ ആദ്യ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ആയിരുന്നു ആ കൊടി പാറിച്ചത്... ആഗസ്റ്റ് 15 ന് ഇന്നും രാജ്യത്തിലുടനീളം പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിരുന്ന അനേകം പേർ വീരമൃത്യു വരിച്ചവരായിട്ടുണ്ട്. അനേകായിരം പേരുടെ ചോര വീണു കിട്ടിയ 100 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ ഇന്ന് സ്വാതന്ത്ര്യത്തിന്റെ, സമാധാനത്തിന്റെ സന്തോഷം അനുഭവിക്കുന്നുണ്ട്.... ഇനിയും ഭാവി ഭാരതം അഹങ്കാരത്തിന്റയും മതവിദ്വേഷത്തിന്റെയും കൊടിയ വിഷം കലരാതിരിക്കട്ടെ... നാനാ ജാതി മതസ്ഥരുടെയും വർഗ്ഗങ്ങളുടെയും... ഭാഷകളുടെയും... സംസ്കാരങ്ങളുടെയും സംഗമ സ്ഥാനമാണ് ഈ മഹത്തായ ഇന്ത്യാ രാജ്യം;. പെറ്റമ്മ പുണ്യമാണെങ്കിൽ പിറന്ന നാടും മഹത്തായ പുണ്യം തന്നെയാണ് - ഓരോ ഭാരതീയനും. അത് ആണ്ടൊരിക്കൽ മാത്രം ആഹ്ലാദിക്കുവാനുള്ളതല്ല. ഭാവി ഭാരതത്തിലെന്നും അനുഭവിക്കുവാനുള്ളതാണ്..... (ലേഖിക: നുസ്റ ഷാജി, മാടൻവിള) ...
"സ്വാതന്ത്ര്യ ദിനം" ഭാരതത്തിന്റെ ജന്മദിനം ....





0 Comments