https://kazhakuttom.net/images/news/news.jpg
Festivals

Milad-e-shereef message from Swami Pranavshudhan Njanathapaswi


സമാധാനത്തിന്റെ സന്ദേശവുമായി വീണ്ടും ഒരു നബിദിനം. സാഹോദര്യത്തിന്റെയും മത സൗഹാർദത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവാഹകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനം. പ്രപഞ്ചത്തിലെ സർവ സൃഷ്ടികൾക്കും കാരുണ്യ സ്പർശമായിട്ടാണ് പ്രവാചകൻ വന്നത്. പിറന്നു വീഴുമ്പോൾ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേരാൻ തിരുനബിയുടെ പിതാവ് ജീവിച്ചിരുന്നില്ല. 6 വയസ്സായപ്പോഴേക്കും വാത്സല്യ മാതാവും കണ്മറഞ്ഞു. തീർത്തും അനാഥനായ മുഹമ്മദിനെ വളർത്തിയത് വല്ല്യപ്പയാണ്. പ്രശ്നങ്ങൾക്കു പരിഹാര കേന്ദ്രമായി, പാവങ്ങൾക്ക് അത്താണിയായി അനാഥ കൾക്ക് അഭയമായി മുഹമ്മദ് നബി വളർന്നു. ഈന്തപ്പനയോലയിൽ കിടന്നുറങ്ങിയ പ്രവാചകന്റെ ജീവിതത്തിലെ വിനയത്തിന്റെ പാഠങ്ങൾ ലോകത്തിന് മാതൃകയാണ്. സാമൂഹിക ജീവിതത്തിൽ നാം കാത്തു സൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച്, നാം സ്വീകരിക്കേണ്ട സമീപനങ്ങളെ ക്കുറിച്ച്, നാം പുലർത്തേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകൻ നമ്മെ ഓർമിപ്പിച്ചു. പ്രവാചകനെക്കുറിച്ചുള്ള യഥാർത്ഥവും ആധികാരികവുമായ അവബോധം സൃഷ്ടിയ്ക്കപെടാൻ ഓരോ നബി ദിനവും വേദിയാകട്ടെ...... സ്വാമി പ്രണവശുദ്ധൻ, ജ്ഞാനതപസ്വി, പ്രിൻസിപ്പാൾ, ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ

Milad-e-shereef message from Swami Pranavshudhan Njanathapaswi

0 Comments

Leave a comment