പാലോട്: പാലോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടങ്ങളുമായി താന്നിമൂട് ഗവ. ട്രൈബൽ എൽ.പി സ്കൂൾ. എൽ.പി വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടി. പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി മുഴുവൻ പോയിൻ്റുകളും നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എൽ.പി ജനറൽ വിഭാഗത്തിൽ 51 പോയിൻ്റ് കരസ്ഥമായി മികച്ച പ്രകടനം കാഴ്ചവച്ചു. താന്നിമൂട് ട്രൈബൽ സ്കൂളിൻ്റെ നേട്ടം പ്രത്യേകം അഭിനന്ദനമർഹിക്കുന്നു എന്ന് പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീജ അറിയിച്ചു.
പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി മുഴുവൻ പോയിൻ്റുകളും നേടിയാണ് താന്നിമൂട് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്





0 Comments