https://kazhakuttom.net/images/news/news.jpg
Festivals

എൻ.ജി.ഒ യൂണിയന്റെ ജൈവകൃഷി വിളവെടുപ്പ്


കഴക്കൂട്ടം: കേരള എൻ.ജി.ഒ യൂണിയൻ കഴക്കൂട്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി എഞ്ചിനീയറിങ് കോളേജിനോട് ചേർന്ന് ഒരേക്കർ പുരയിടത്തിൽ ആരംഭിച്ച ജൈവകൃഷിയുടെ വിളവെടുപ്പ് എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി കെ.എ ബിജുരാജ് ഉദ്ഘാടനം ചെയ്തു.

വസ്തുവിൽ ചീര, വെള്ളരി, വെണ്ട പയർ, പാവൽ, മരിച്ചിനി എന്നിവയാണ് കൃഷി ചെയ്തത്. ചടങ്ങിൽ എസ്.ആർ പ്രിയ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ജെ.പി അരുൺ, എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.സുരേഷ് ബാബു, ഏരിയ ജോയിൻ സെക്രട്ടറി ഡി.ഷിജു എന്നിവർ സംസാരിച്ചു.

എൻ.ജി.ഒ യൂണിയന്റെ ജൈവകൃഷി വിളവെടുപ്പ്

0 Comments

Leave a comment