/uploads/news/303-IMG_20190217_185537.jpg
Festivals

കടലിനടിയിലെ വർണ്ണ വിസ്മയക്കാഴ്ച കാണാൻ മേയറും കുടുംബവും


കഴക്കൂട്ടം: കഴക്കൂട്ടത്ത് ടെക്നോപാർക്കിനു എതിർവശത്തുള്ള രാജധാനി മൈതാനത്ത് നടക്കുന്ന ഓഷ്യാനോസ് - 2019 അണ്ടർ വാട്ടർ ടണൽ എക്സ്പ്പോ കാണാൻ ഇന്നലെ വൈകിട്ട് മേയറും കുടുംബവും എത്തി. മേയറെയും കുടുംബത്തെയും നീൽ എന്റർടെയ്ൻമെന്റ് എം.ഡി നിമിൽ കെ.കെയും ഓപ്പറേഷൻസ് ഹെഡ് ആർച്ച ഉണ്ണിയും ചേർന്ന് സ്വീകരിച്ചു. പടുകൂറ്റൻ മത്സ്യങ്ങളും വ്യത്യസ്തയിനങ്ങളിലുള്ള കടൽ ജീവികളുമായി സംഘടിപ്പിച്ചിരിക്കുന്ന എക്സ്പോ ജനുവരി 25 മുതൽ ഫെബ്രുവരി 25 വരെയാണ്. രാവിലെ 11 മണി മുതൽ രാത്രി 9.30 വരെയാണ് എക്സ്പോയുടെ പ്രദർശനം. ലോകത്തിലെ ആദ്യത്തെ ചലിക്കുന്ന മൊബൈൽ അണ്ടർ വാട്ടർ ടണൽ അക്വേറിയമാണ്.

കടലിനടിയിലെ വർണ്ണ വിസ്മയക്കാഴ്ച കാണാൻ മേയറും കുടുംബവും

0 Comments

Leave a comment