തിരുവനന്തപുരം : യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് അവധിദിവസങ്ങളായ ജൂൺ മാസത്തെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ചേർത്താണ് ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന "വാഗമൺ".
കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായവിനോദ
സഞ്ചാരകേന്ദ്രം.
ശനിയാഴ്ച വെളുപ്പിന് നാലുമണിക്ക് കാട്ടാക്കട യൂണിറ്റിൽ നിന്നും തിരിക്കുന്ന ആദ്യദിവസത്തെ ട്രിപ്പ് എട്ടു മണിയോടെ ഭക്ഷണം കഴിച്ച് പത്തുമണിയോടെ കുമരകത്ത് എത്തിച്ചേർന്ന്
16.30 വരെ ( ഭക്ഷണം ഉൾപ്പെടുന്ന) ഹൗസ് ബോട്ട് യാത്ര . അഞ്ചുമണിയോടെ വാഗമണ്ണിലേക്ക്. 20 30 ന് വാഗമണ്ണിൽ ക്യാമ്പ് ഫയറും ഡിന്നറും. തുടർന്ന് വാഗമണ്ണിൽ സ്റ്റേ.
ഞായറാഴ്ച എട്ടുമണിയോടെ ഭക്ഷണം കഴിച്ച് ഓഫ് റോഡ് ജീപ്പ് സവാരിക്കായി പുറപ്പെടുന്നു. 13.00 മണിയോടെ ഭക്ഷണം കഴിഞ്ഞ് സൈറ്റ് സീയി०ഗിനായി (ചായ /സ്നാക്സ് ഉൾപ്പെടെ )പുറപ്പെടുന്നു . 18 30 മണിയോടുകൂടി കാട്ടാക്കടയിലേക്ക് തിരിക്കുന്നു.
കെ എസ് ആർ ടി സി കോട്ടയത്തു നിന്നും ഏകദേശം 65 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ പ്രദേശത്തെത്തിപ്പെടാം.
ഒരാളിൽ നിന്നും 3250 രൂപയാണ് ഈടാക്കുന്നത് (ബസ്, ബോട്ട് നിരക്ക്, താമസസൗകര്യം,ഭക്ഷണം എന്നിവ ഉൾപ്പെടെ)
( കുമരകത്ത് എത്തിച്ചേരുന്നതിനു മുമ്പുള്ള ഭക്ഷണത്തിനും വാഗമണ്ണിൽ നിന്ന് തിരിച്ചു കാട്ടാക്കടയിലേക്ക് വരുന്ന സമയത്തുള്ള ഭക്ഷണത്തിനും തുക കരുതേണ്ടതാണ്.)
23.30 മണിയോടെ കാട്ടാക്കട ഡിപ്പോയിൽ എത്തിച്ചേരുന്നു.
കാട്ടാക്കട കുമരകം വാഗമൺ ഉല്ലാസയാത്ര'....





0 Comments