/uploads/news/news_ചരിത്രത്തിലാദ്യമായി_ന്യൂയോര്‍ക്ക്_സിറ്റി..._1649179813_176.png
Festivals

ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറില്‍ തറാവീഹ് നിസ്‌ക്കാരം


ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറില്‍ തറാവീഹ് നിസ്‌ക്കാരം (റമദാനിലെ പ്രത്യേക പ്രാര്‍ത്ഥന) സംഘടിപ്പിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും തിരക്കേറിയ നഗരഭാഗമായ ടൈംസ് സ്‌ക്വയറില്‍ നടന്ന തറാവീഹില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം കൂടിയാണ് ഇവിടം. വര്‍ഷത്തില്‍ 50 മില്യണ്‍ വിനോദസഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്.


തറാവീഹ് മാത്രമല്ല ഇഫ്താറും (നോമ്പുതുറ) സംഘാടകര്‍ ഒരുക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തറാവീഹ് നിസ്‌ക്കാരം സോഷ്യല്‍ മീഡിയകളില്‍ ലൈവ് ആയി കാണിച്ചിരുന്നു.


സംസം പ്രോജക്ട് എന്ന സന്നദ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് റമദാന്റെ ആദ്യദിനം ടൈംസ് സ്‌ക്വയറില്‍ ഇഫ്താര്‍ അടക്കമുള്ള പരിപാടികള്‍ ഒരുക്കിയത്. ‘ടൈംസ് സ്‌ക്വയറിലെ ആദ്യ തറാവീഹ് നമസ്‌കാരം’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ പരിപാടിയെക്കുറിച്ച് വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്തരത്തില്‍ വിവരമറിഞ്ഞ് ദൂരസ്ഥലങ്ങളില്‍നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തിയത്.


നോമ്പുതുറയ്ക്കുശേഷം പ്രത്യേകമായ ഖുര്‍ആന്‍ പാരായണവും ഇസ്‌ലാമിനെക്കുറിച്ചും റമദാന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള പ്രസംഗങ്ങളും വേദിയിലുണ്ടായി. 1,500 പേര്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങളാണ് സ്‌ക്വയറില്‍ ഒരുക്കിയിരുന്നത്. ഇസ്‌ലാമിനെക്കുറിച്ച് അറിയാത്തവര്‍ക്ക് മതത്തെ പരിചയപ്പെടുത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘാടകര്‍ സി.ബി.എസ് ന്യൂസിനോട് പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും മറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാനാണ് ഇത്തരമൊരു ചടങ്ങ് ഒരുക്കിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

‘ടൈംസ് സ്‌ക്വയറിലെ ആദ്യ തറാവീഹ് നമസ്‌കാരം’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ പരിപാടിയെക്കുറിച്ച് വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്തരത്തില്‍ വിവരമറിഞ്ഞ് ദൂരസ്ഥലങ്ങളില്‍നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തിയത്.

0 Comments

Leave a comment