കഴക്കൂട്ടം: പള്ളിപ്പുറം തോന്നൽ ദേവീ ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം 29ന് ആരംഭിക്കും. 29 ന് വൈകുന്നേരം 6.30ന് നൃത്ത സംഗീതോത്സവത്തിന്റെയും വെബ്സൈറ്റിന്റെയും ഉത്ഘാടനം കെ.എസ്.വിമൽ ഐ.പി.എസ് നിർവ്വഹിക്കും. തുടർന്ന് റോസ് ഡയൽ നൃത്ത വിദ്യാലയത്തിന്റെ നൃത്ത പരിപാടി. 30 ന് വൈകുന്നേരം 6.45 ന് നൃത്തസന്ധ്യ. ഒക്ടോ.1 ന് വൈകുന്നേരം 6.45 ന് കുമാരി ഭദ്രയുടെ സംഗീതക്കച്ചേരി. 2 ന് വൈകുന്നേരം 6.45 ന് പള്ളിപ്പുറം ലാസ്യ പ്രിയ നൃത്ത വിദ്യാലയത്തിന്റെ നൃത്ത പരിപാടി. 3 ന് വൈകുന്നേരം 6.45 ന് മാസ്റ്റർ ശ്രീകാന്തിന്റെ സംഗീത കച്ചേരി. 4 ന് വൈകുന്നേരം 6.45 ന് അഖിൽ ഷാ അൻസാറിന്റെ സംഗീത കച്ചേരി. 5 ന് വൈകുന്നേരം 6.45 ന് മഹേശ്വര ഡാൻസ് അക്കാഡമിയുടെ നൃത്താർച്ചന. 6 ന് വൈകുന്നേരം 6.45 ന് കുമാരി ദേവികാ നായരുടെ നേതൃത്വത്തിൽ പള്ളിപ്പുറം നൂപുര നൃത്ത വിദ്യാലയത്തിന്റെ നൃത്ത പരിപാടി. ഒക്ടോ. 7 ന് വൈകുന്നേരം 6.45 ന് നടരാജ നൃത്ത വിദ്യാലയത്തിന്റെ നൃത്ത പരിപാടി. 8 ന് രാവിലെ 7.30 ന് പൂജയെടുപ്പ്, വിദ്യാരംഭം. തുടർന്ന് വർക്കല സി.എസ് ശാന്താറാമിന്റെ നേതൃത്വത്തിൽ 250-ൽ പരം ഗായകർ പങ്കെടുക്കുന്ന സംഗീതാർച്ചന.
തോന്നൽ ദേവീ ക്ഷേത്രത്തിൽ 29ന് നവരാത്രി നൃത്ത സംഗീതോൽസവത്തിന് തുടക്കം





0 Comments