https://kazhakuttom.net/images/news/news.jpg
Festivals

ദീപപ്രഭ ചൊരിഞ്ഞ് ശാന്തിഗിരിയില്‍ പൂര്‍ണ്ണ കുംഭമേള


പോത്തൻകോട്: വൃതശുദ്ധിയുടെനിറവിൽ ശാന്തിഗിരിയിൾ ഇന്നലെ പൂർണ്ണ കുംഭമേള നടന്നു. പരിശുദ്ധിയുടെ ശുഭ്ര വസ്ത്രമണിഞ്ഞ വിശ്വാസികൾ, ദിവസങ്ങൾ നീണ്ട വൃതാനുഷ്ടാന ശുദ്ധിയും ഭക്തിയും നിറച്ച കുംഭങ്ങൾ ശിരസിലേന്തി ആശ്രമസമുച്ചയം വലം വെച്ച് ഗുരുപാദങ്ങളിൽ സമർപ്പിച്ച് സായൂജ്യമടഞ്ഞു. ആയിരം കണ്ഠങ്ങളിൽ നിന്നുയർന്ന ഗുരുമന്ത്രം അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു. ആശ്രമം അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദ്രവും സുഗന്ധ പൂരിതവുമായി. വൈകിട്ട് ആറു മണിയോടു കൂടി കുംഭമേള ഘോഷയാത്രയ്ക്ക് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങൾ പങ്കെടുത്തു. കുംഭമേളയോടനുബന്ധിച്ച് ഇന്നലെ രാവിലെ 5 ന് പരണശാലയിൽ പ്രത്യേക പുഷ്പാജ്ഞാലി നടന്നു. തുടർന്ന് 6ന് ധ്വജം ഉയർത്തൽ, ഏഴിന് ആശ്രമത്തിലെ സന്ന്യാസ സംഘത്തിന്റെയും പ്രത്യേകം നിയുക്തരായവരുടെയും നേതൃത്വത്തിൽ പർണശാലയിൽ പുഷ്പാഞ്ജലി നടന്നു. ഉച്ചക്ക് 12ന് ആരാധനക്ക് ശേഷം ഗുരുപൂജയും ഗുരുദർശനവും വിവിധ സമർപ്പണങ്ങളും നടന്നു. ചടങ്ങുകൾക്ക് സ്വാമി ചൈതന്യജ്ഞാന തപസ്വി, സ്വാമിഗുരുരത്നം ജ്ഞാനതപസ്വി, സ്വാമിഗുരുമിത്രൻ ജ്ഞാന തപസ്വി,തുടങ്ങിയവർ നേതൃത്വം നൽകി.

ദീപപ്രഭ ചൊരിഞ്ഞ് ശാന്തിഗിരിയില്‍ പൂര്‍ണ്ണ കുംഭമേള

0 Comments

Leave a comment