തിരുവനന്തപുരം:നെയ്യാറ്റിൻകരയുടെ സാംസ്കാരിക പ്രൗഢി വിളിച്ചോതുന്ന "നെയ്യാർ മേള-22 " ഓണം കാർണിവലും ട്രേഡ് ഫെയറും സെപ്റ്റംബർ 2 ന് ആരംഭിക്കും.
കോവിഡ് മൂലം രണ്ടു വർഷമായി മുടങ്ങിയിരുന്ന നെയ്യാർ മേള അത്യധികം ആകർഷണങ്ങളോടെയാണ് ഈ വർഷം പുനരാരംഭിക്കുന്നത്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിലെ സമസ്ത സാംസ്കാരിക, സഹകരണ, വിനോദ സംഘടനകളെയും ഒത്തൊരുമിപ്പിച്ചു കൊണ്ട് സെപ്റ്റംബർ 2 മുതൽ 18 വരെയാണ് മേള നടക്കുന്നത്.
ഓണക്കാലം ആഘോഷിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ ഉതകുന്ന തരത്തിൽ പുഷ്പമേള, അമ്യൂസ്മെൻ്റ് പാർക്ക് ,വ്യാപാര വാണിജ്യ പ്രദർശന വിപണനമേള, ഭക്ഷ്യ പായസ മേള,കലാ സാംസ്കാരിക സന്ധ്യകൾ, ഗെയിം ഷോകൾ ,മത്സരങ്ങൾ, താര സംഗമങ്ങൾ, മെഗാസ്റ്റേജ് ഷോകൾ എന്നിവ മേളയിലൊരുങ്ങുന്നു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നെയ്യാർ മേള പുതിയ രൂപത്തിലും ഭാവത്തിലും





0 Comments