പള്ളിപ്പുറം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളും 83-ാമത് സി.ആർ.പി.എഫ് ദിനാഘോഷവും ഡി.ഐ.ജി രാധാകൃഷ്ണൻ നായർ ദേശീയ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. ഇന്നലെ രാവിലെ 7:30 ന് സി.ആർ.പി.എഫ് ഓഫീസിനു സമീപത്തായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. രാജ്യത്തിനു വേണ്ടി വിശിഷ്ട സേവനമനുഷ്ടിച്ചതിന് പോലീസ് മെഡലുകൾ ലഭിച്ചവരുടെ മുഴുവൻ പേരുകളും ഡി.ഐ.ജി വായിച്ചു. തുടർന്ന് ക്യാമ്പിലെ ഉത്കൃഷ്ട സേവാമെഡലും അതിഉത്കൃഷ്ട സേവാമെഡലും നേടിയവരെ പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. അതോടൊപ്പം രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കി. ഉത്കൃഷ്ട സേവാമെഡലിന് അർഹരായ അസി.കമാണ്ടൻ്റുമാരായ പ്രദീപ്.വി.കെ, ശ്രീജിത്ത്. എസ് എന്നിവർക്കും, ഷാജഹാൻ.ബി, ശക്തിവേൽ.എം.സി, മഞ്ജുനാഥ്.ജി, സജി.ജി, ജ്യോതിഷ്.ജി.എൽ, രാജേഷ് കുമാർ.എസ്, അനിൽ കുമാർ.ജെ എന്നിവരെ ഡി.ഐ.ജി രാധാകൃഷ്ണൻ നായർ അവാർഡുകൾ നൽകി ആദരിച്ചു. 'മാത്യകാ സേവനത്തിനുള്ള അതിഉത്കൃഷ്ട സേവാമെഡലിന് അർഹരായ പ്രദീപ് കുമാർ.എം.എ, എം.മുരുകൻ, എസ്.രാമചന്ദ്രൻ, എം.രാധാകൃഷ്ണപിള്ള, പൗലോസ്.പി.ജെ, ശശികുമാർ.എം.എസ്, ഇ.സോളമൻ ദാസ്, എൻ.ചന്ദ്രൻ എന്നിവരെ ഡി.ഐ.ജി പൊന്നാടയണിയിച്ചു. തുടർന്നു ജവാൻമാരുടെ കായിക പ്രകടനങ്ങളും, മാർച്ച് പാസ്റ്റും നടന്നു.
പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ സ്വാതന്ത്ര്യ ദിനാഘോഷം





0 Comments