പിരപ്പൻകോട്: പിരപ്പൻകോട് തെന്നൂർ ദേവീക്ഷേതത്തിലെ അഷ്ടബന്ധ കലശം 2022 ജൂൺ 08, 09, 10 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചു. നൂറ്റാണ്ടുകളുടെ പഴമയിൽ അഭൗമ ചൈതന്യത്തോടെ ഒരു നാടിന്റെ മുഴുവൻ ഐശ്വര്യത്തിനും ക്ഷേമത്തിനും കാരണഭൂതയായി ശ്രീ ഭദ്രകാളി അമ്മ കുടികൊള്ളുന്ന ക്ഷേത്രമാണ് പിരപ്പൻകോട് തെന്നൂർ ദേവി ക്ഷേത്രം.
12 വർഷത്തിലൊരിക്കൽ നടത്തുന്ന പുണ്യകർമ്മം, ക്ഷേത്രം തന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തുന്നത്.
ജൂൺ 8 ബുധനാഴ്ച രാവിലെ 6.00 മണിക്ക് ഗണപതി ഹോമം. വൈകുന്നേരം 5.00 മണിക്ക് ആചാര്യവരണം, ഗണപതി പൂജ, പ്രാസാദ ശുദ്ധിക്രിയകൾ. ജൂൺ 9 വ്യാഴാഴ്ച രാവിലെ 5.00 ന് മഹാഗണപതി ഹോമം, ബിംബശുദ്ധി ക്രിയകൾ, ചതുർശുദ്ധി, ധാരാപഞ്ചകം, പഞ്ചഗവ്യം, നവകം. വൈകുന്നേരം 5.00 ന് ജലദ്രോണി. അധിവാസ പൂജ, അധിവാസ ഹോമം, ബ്രഹ്മകലശ ഹോമം. ജൂൺ 10 വെള്ളിയാഴ്ച രാവിലെ 5:00 ന് കലശത്തിങ്കൽ ഉഷഃപൂജ, പാണി. 10.51 നും 12.00 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ അഷ്ടബന്ധ കലശം. ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം.
12 വർഷത്തിലൊരിക്കൽ നടത്തുന്ന പുണ്യകർമ്മം, ക്ഷേത്രം തന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തുന്നത്.





0 Comments