/uploads/news/2519-magic planet1.jpeg
Festivals

പുത്തന്‍ വിസ്മയങ്ങളുമായി ഡിസംബര്‍ 1 മുതല്‍ മാജിക് പ്ലാനറ്റ് സന്ദര്‍ശകര്‍ക്കായി തുറക്കുന്നു


കഴക്കൂട്ടം, തിരുവനന്തപുരം: പുതിയ വിസ്മയക്കാഴ്ചകളൊരുക്കി മാജിക് പ്ലാനറ്റും ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആർട് സെന്ററും സന്ദർശകർക്കായി ഡിസംബർ 1 മുതൽ തുറക്കുന്നു. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് സന്ദർശകർക്കായി മാജിക് പ്ലാനറ്റും ഡിഫറന്റ് ആർട് സെന്ററും തുറക്കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ കഴിവുകൾ മാറ്റുരയ്ക്കുന്ന തകർപ്പൻ പ്രകടനങ്ങൾ, ഇല്യൂഷൻ ജാലവിദ്യകൾ, സർക്കസ് പ്രകടനങ്ങൾ, തെരുവു ജാല വിദ്യകൾ, കോമഡി മാജിക് തുടങ്ങി നിരവധി വിസ്മയങ്ങളാണ് സന്ദർശകർക്കായി ഒരുക്കുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി സാനിറ്റൈസ് ചെയ്യുന്നതിനും കൈകഴുന്നതിനുമുള്ള സൗകര്യം, ഓരോ ഷോയുടെ ഇടവേളകളിലും അണുനശീകരണം, സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിട ക്രമീകരണം എന്നിവ മാജിക് പ്ലാനറ്റിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ മാസ്ക് ധാരണം ഉറപ്പാക്കി ഇൻഫ്രാ റെഡ് തെർമോ മീറ്റർ ഉപയോഗിച്ചു കൊണ്ടുള്ള ഊഷ്മാവ് അളക്കലിനു ശേഷമായിരിക്കും മാജിക് പ്ലാനറ്റിലേയ്ക്ക് പ്രവേശിപ്പിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓരോ ദിവസവും പരിമിത എണ്ണം സന്ദർശകർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വൈകുന്നേരം 4 മണി മുതൽ രാത്രി 9 വരെയാണ് സന്ദർശന സമയം. സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിശദാംശങ്ങൾക്കുമായി 94465 40395 എന്ന നമ്പരിൽ ബന്ധപ്പെടുക.

പുത്തന്‍ വിസ്മയങ്ങളുമായി ഡിസംബര്‍ 1 മുതല്‍ മാജിക് പ്ലാനറ്റ് സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

0 Comments

Leave a comment